കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോവാദികള്‍ തീവണ്ടി ഡ്രൈവര്‍മാരെ ബന്ദികളാക്കി

Google Oneindia Malayalam News

Rajdhani Express
ദില്ലി: ബാംഗാളില്‍ മാവോവാദികള്‍ തീവണ്ടി തടഞ്ഞ്‌ ഡ്രൈവറെയും അസിസ്‌റ്റന്റ്‌ ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി. ഇവരെ പിന്നീട്‌ മോചിപ്പിച്ചു.

ആയിരത്തി ഇരുന്നൂറോളം യാത്രക്കാരുമായി ദില്ലിയിലേക്ക്‌ പോയ രാജധാനി എക്‌സ്‌പ്രസ്‌ ആണ്‌ ബംഗാളിലെ വനമേഖലയില്‍ വച്ച്‌ മാവോവാദികള്‍ തടഞ്ഞത്‌. അഞ്ചുമണിക്കൂര്‍ നേരം ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തി.

മാവോവാദികളുടെ ഭീഷണിക്ക്‌ വഴങ്ങാതെ സൈനിക നടപടിയുമായി മുന്നോട്ടുപോയ സര്‍ക്കാര്‍ സിആര്‍പിഎഫ്‌ ഭടന്മാരുടെ സഹായത്തോടെയാണ്‌ ഡ്രൈവര്‍മാരെ മോചിപ്പിച്ചത്‌.

ഭടന്മാര്‍ രംഗത്തെത്തിയതോടെ നക്‌സലുകള്‍ പിന്‍വാങ്ങുകയായിരുന്നു. ചൊവ്വാഴ്‌ച രാത്രി ഏഴരമണിയോടെയാണ്‌ ഡ്രൈവര്‍മാരെ മോചിപ്പിച്ചത്‌. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

ഒറീസയിലെ ഭുവനേശ്വറില്‍ നിന്നും ദില്ലിക്ക്‌ പോവുകയായിരുന്ന രാജധാനി എക്‌സ്‌പ്രസ്‌ ഉച്ചയ്‌ക്ക്‌ 2.30നാണ്‌ മിഡ്‌നാപ്പൂരിലെ ബന്‍സ്ഥല വനമേഖലയില്‍ തടയപ്പെട്ടത്‌. ആയുധധാരികളായ നൂറോളം മാവോവാദികളാണ്‌ തീവണ്ടി തടഞ്ഞത്‌. റയില്‍വേ ട്രാക്കില്‍ വന്‍മരങ്ങള്‍ മുറിച്ചിട്ട്‌ ഗതാഗതം തടസ്സപ്പെടുത്തുകയായിരുന്നു.

പിന്നാലെ ഡ്രൈവര്‍ കെ അനന്ത റാവു, അസിസ്റ്റന്റ്‌ ഡ്രൈവര്‍ കെഡെ റാവു എന്നിവരെ വണ്ടിയില്‍ നിന്നും വലിച്ചിറക്കി. ബന്ദിന്റെ ഭാഗമായിട്ടാണ്‌ തീവണ്ടി തടഞ്ഞതെന്നും ഡ്രൈവര്‍മാരെ ബന്ധികളാക്കിയിരിക്കുകയാണെന്നും മാവോയിസ്‌റ്റുകളുടെ സംഘനടയായ പിസിപിഎ പ്രഖ്യാപിച്ചു.

തീവണ്ടിക്കു നേരെ കല്ലേറുണ്ടായതോടെ യാത്രക്കാരും പരിഭ്രാന്തരായി. പിസിപിഎ കണ്‍വീനര്‍ ഛത്രധര്‍ മഹാതോയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാവോവാദികളുടെ അക്രമം. മഹാതോയെ വിട്ടയക്കുന്നതുള്‍പ്പെടെ 22 ആവശ്യങ്ങളാണ്‌ ഇവര്‍ ഉയര്‍ത്തിയത്‌.

സന്ധ്യയായിട്ടും ഡ്രൈവര്‍മാരെ മോചിപ്പിക്കാത്തതിനെത്തുടര്‍ന്ന്‌ സിആര്‍പിഎഫ്‌ ഭടന്മാര്‍ സംഭവസ്ഥലത്തെത്തി. നക്‌സലുകളുമായി ഇവര്‍ നേരിയതോതില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചു. ഇതോടെ വെടിവെയ്‌പ്‌ നിര്‍ത്തിയാല്‍ ഡ്രൈവര്‍മാരെ വിട്ടയ്‌ക്കാമെന്ന്‌ നക്‌സലുകള്‍ അറിയിച്ചു. പിന്നീട്‌ രാത്രി ഏഴരയോടെ ഡ്രൈവര്‍മാരെ മോചിപ്പിച്ചു.

പിസിപിഎ വെസ്‌റ്റ്‌ മിഡ്‌നാപൂര്‍ ജില്ലയില്‍ അനിശ്ചിതകാല ബന്ധിന്‌ ആഹ്വാനം നല്‍കിയിരിക്കുകയാണ്‌. തങ്ങളുടെ ബന്ദാഹ്വാനം തീവണ്ടി ഡ്രൈവര്‍മാര്‍ അവഗണിച്ചതിനാലാണ്‌ അവരെ മര്‍ദ്ദിച്ചതെന്ന്‌ പിസിപിഎ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X