ഇടതുസര്‍ക്കാറിനെതിരെ തരൂരിന്റെ ട്വീറ്റ്

തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെയാണ് തരൂരിന്റെ ട്വീറ്റ്.
ആരോഗ്യപ്രശ്‌നങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് വളരെയേറെ വിഷമകരമായ കാര്യമാണ്. 125 വര്‍ഷത്തെ പഴക്കമുള്ള തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിന്റെ പദവി ഉയര്‍ത്തുന്നതിന് ഏറെ ശുപാര്‍ശകള്‍ ഇതനകം തന്നെ വന്നിട്ടുണ്ട്. എങ്കിലും ഇടതു സര്‍ക്കാര്‍ പണം വകമാറ്റി ചെലവഴിക്കുകയാണ്- ഇങ്ങനെയാണ് തരൂരിന്റെ ട്വീറ്റിലെ ആരോപണം.
മാനസികാരോഗ്യകേന്ദ്രത്തിന് ഫണ്ട് അനുവദിക്കാന്‍ തയ്യാറായ കേന്ദ്രആരോഗ്യമന്ത്രി ഗുലാം നബി ആസാദിനെ തരൂര്‍ അഭിനന്ദിച്ചിട്ടുമുണ്ട്. 30കോടിരൂപയാണ് കേന്ദ്ര അനുവദിച്ചിരിക്കുന്നത്.
കാണ്‍പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്ന വഴിക്കാണ് തരൂര്‍ ഈ പോസ്‌റ്റുകള്‍ അപ്‌ഡേറ്റ് ചെയ്‌തിരിക്കുന്നത്. ഇടതുസര്‍ക്കാര്‍ പണം വകമാറ്റി ചെലവഴിക്കുന്നുവെന്നാണ് തരൂരിന്റെ ആരോപണമെങ്കില്‍ കോഴിക്കോട്ടെ ഇംഹാന്‍സിന് ലഭിക്കേണ്ട കേന്ദ്രഫണ്ട് കേന്ദ്രമന്ത്രി ഇടപെട്ട് അട്ടിമറിച്ചുവന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം.
കേന്ദ്രസര്‍ക്കാര്‍ കോഴിക്കോട്ടെ ആശുപത്രിക്ക് നല്‍കാനുള്ള ഫണ്ട് തിരുവനന്തപുരത്തിന് നല്‍കുന്നതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ലെന്നാണ് മന്ത്രി ശ്രീമതി കഴിഞ്ഞ ദിവസം പറഞ്ഞത്.












Click it and Unblock the Notifications