പോള്‍ വധം: നാര്‍കോടെസ്‌റ്റ് പ്രശ്‌നത്തില്‍

ഇംഗ്ലീഷും ഹിന്ദിയും അറിയാത്തതാണ് ഇതിന് കാരണമെന്നാണ് ലാബ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഓംപ്രകാശിനെയും രാജേഷിനെയും നാര്‍കോ പരിശോധനക്ക് വിധേയരാക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് രാമങ്കരി കോടതിയില്‍ ചൊവ്വാഴ്‌ച അപേക്ഷ നല്‍കിയിട്ടുണ്ട്.
അഹമ്മദാബാദ് ലാബ് അധികൃതര്‍ അറിയിച്ച കാര്യം പ്രോസിക്യൂഷന്‍ മുഖേന പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഓംപ്രകാശിന്റെ പരിശോധന മാത്രമേ നടക്കാന്‍ ഇടയുള്ളു.
പൊലീസ് നാര്‍കോ പരിശോധനക്ക് അനുമതി തേടിയതിനെത്തുടര്‍ന്ന് ഓംപ്രകാശിനെയും രാജേഷിനെയും ഒരു മാസത്തിനകം അഹമ്മദാബാദിലെ ലാബില്‍ പരിശോധനക്ക് വിധേയരാക്കാന്‍ നവംബര്‍ ആറിന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
നവംബര്‍ മൂന്നിനും ഏഴിനും മധ്യേ പരിശോധന നടത്താമെന്നാണ് അഹമ്മദാബാദ് ഫൊറന്‍സിക് ലാബ് അധികൃതര്‍ അറിയിച്ചിരുന്നത്. ഈ സമയത്തിനുള്ളില്‍ പരിശോധന നടത്തി മടങ്ങിയെത്താനാകാത്തതിനാലാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.
ഓംപ്രകാശിനെ ഒക്ടോബര്‍ 30ന് അഹമ്മദാബാദിലേക്ക് കൊണ്ടുപോകും. ഭാഷയുടെ പേരില്‍ ഒരാളെ പരിശോധനയില്‍ നിന്നും ഒഴിവാക്കുന്നതും മറഅറേയാളെ പരിശോധനക്ക് വിധേയനാക്കുന്നതും നീതി നിഷേധമായതിനാല്‍ ഫൊറന്‍സിക് ലാബ് അധികൃതര്‍ നല്‍കിയ വിവരം പൂര്‍ണമായും ഹാജരാക്കാന്‍ കോടതി പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications