കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാളയത്തില്‍ പട; ഡോക്ടര്‍ സമരം പിന്‍വലിച്ചേക്കും

Google Oneindia Malayalam News

തിരുവനന്തപുരം: മെഡിക്കല്‍ കോളെജ്‌ ഡോക്ടര്‍മാരുടെ സമരം ഉപാധികളില്ലാതെ പിന്‍വലിച്ചേക്കും. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎയുടെ തൃശൂര്‍, ആലപ്പുഴ, കോഴിക്കോട്‌ തിരുവനന്തപുരം യൂണിറ്റുകള്‍ സമരത്തിനെതിരായ നിലപാട്‌ വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്‌.

ഏതെങ്കിലും ഒരു യൂണിറ്റ്‌ വ്യക്‌തമായി ആവശ്യപ്പെട്ടാല്‍ സമരം പിന്‍വലിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുമെന്ന്‌ കെജിഎംസിടിഎ സംസ്‌ഥാന പ്രസിഡന്റ്‌ വര്‍ഗീസ്‌ തോമസ്‌ അറിയിച്ചു. വ്യാഴാഴ്‌ചത്തെ കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷമാകും വിഷയം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക. അതേസമയം, സമരം തുടരണമെന്ന്‌ കെജിഎംസിടിഎയുടെ കോട്ടയം യൂണിറ്റ്‌ ആവശ്യപ്പെട്ടു.

യാതൊരു ഉപാധികളില്ലാതെ സമരം പിന്‍വലിക്കണമെന്ന്‌ കെജിഎംസിടിഎ നേതൃത്വത്തോട്‌ ആവശ്യപ്പെടാനാണ്‌ തൃശൂര്‍ യൂണിറ്റിലെ ജനറല്‍ ബോഡി യോഗം തീരുമാനിച്ചത്‌. സമരം അവസാനിപ്പിയ്‌ക്കാന്‍ കെജിഎംസിടിഎയുടെ തിരുവനന്തപുരം യൂണിറ്റും തീരുമാനിച്ചു. ഈ യൂണഇറ്റിലെ 200ഓളം ഡോക്‌ടര്‍മാര്‍ സമരത്തില്‍ നിന്ന്‌ പിന്മാറുന്നതായി കാണിച്ച്‌ ആരോഗ്യമന്ത്രി പികെ ശ്രീമതിക്ക്‌ കത്ത്‌ കൈമാറിയിരുന്നു.

സ്വകാര്യ പ്രാക്ടീസ്‌ നിരോധനത്തില്‍ വിട്ടുവീഴ്‌ചയില്ലെന്ന ആരോഗ്യ മന്ത്രി പികെ ശ്രീമതിയുടെ കടുത്ത നിലപാടും ജനവികാരം എതിരാകുമോയെന്ന ആശങ്കയുമാണ്‌ ഡോക്ടര്‍മാരെ സമരത്തില്‍ നിന്നും പിന്‍മാറാന്‍ പ്രേരിപ്പിയ്‌ക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X