പെഷവാറില്‍ സ്ഫോടനം:57മരണം
പെഷവാര്‍: പെഷവാറിലെ മീന ബസാറിലുണ്ടായ സ്‌ഫോടനത്തില്‍ 57 പേര്‍ മരിച്ചതായി ജിയോ ടി.വി. റിപ്പോര്‍ട്ട് ചെയ്തു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ലേഡി റീഡിങ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു. ഷിയാ വിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായ പീപി മണ്ഡിയില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പ്രദേശത്തെ ഒട്ടേറെ കടകള്‍ പൂര്‍ണമായി തകര്‍ന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു വിഭാഗവും ഇതുവരെ രംഗത്തുവന്നിട്ടില്ല.
യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഇസ്‌ലാമാബാദില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്.












Click it and Unblock the Notifications