കാബൂളില്‍ യുഎന്‍ ഗസ്റ്റ്‌ഹൗസ് അക്രമിച്ചു;7 മരണം

അക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. നടക്കാനിരിയ്‌ക്കുന്ന അഫ്‌ഗാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെതിരെയുള്ള നീക്കമാണിതെന്ന് അക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത താലിബാന്‍ വക്താവ് സാബുള്ള മുജാഹിദ് പറഞ്ഞു.
ആറു തീവ്രവാദികള്‍ ഗസ്റ്റ് ഹൗസിനുള്ളില്‍ കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐക്യരാഷ്ട്രസഭയുടെയും ഗസ്റ്റ് ഹൗസിലെയും ജീവനക്കാര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഇരുപതോളം യുഎന്‍ ജീവനക്കാര്‍ ഗസ്‌റ്റ് ഹൗസില്‍ താമസക്കാരായുണ്ട്. അക്രമം നടക്കുമ്പോള്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് അറിയില്ലെന്ന് യുഎന്‍ വക്താവ് പറഞ്ഞു. വെടിവയ്‌പ്പിന്റെയും സ്‌ഫോടനങ്ങളുടെയും ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പോരാട്ടം തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് യുഎന്‍ ഗസ്‌റ്റ്‌ഹൗസിലേക്കുളള എല്ലാവഴികളും താല്‍ക്കാലികമായി അടച്ചു.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിയ്‌ക്കുന്ന വിദേശീയര്‍ അഫ്‌ഗാനിസ്ഥാന്‍ വിടണമെന്ന് മൂന്ന് ദിവസം മുമ്പ് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications