പൊലീസിന്റെ അനാസ്ഥ മൃതദേഹം എല്ലുകള്‍ മാത്രമായി
അസംഗഡ്: മരിച്ച് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും തിരിച്ചറിഞ്ഞില്ലെന്ന പേരില്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതിരുന്ന മൃതദേഹം എല്ലുകള്‍ മാത്രമായി അവശേഷിക്കുന്നു.
ഉത്തര്‍പ്രദേശിലെ അര്ഹൗല സ്വദേശിയായിരുന്ന ചുക്കന്‍ നിഷാദ് എന്നയാളുടെ മൃതദേഹമാണ് സ്റ്റേഷന് കെട്ടിടത്തിന്റെ ടെറസില്‍ മുടിയും എല്ലുകളും മാത്രമായി അവശേഷിച്ചിരിക്കുന്നത്.
2007ലാണ് ഇരുപത്തിരണ്ടുകാരനായ ചുക്കനെ കാണാതായത്. ഏതാനും ദിവസം കഴിഞ്ഞ് ഗ്രാമത്തിലെ കരിമ്പിന് തോട്ടത്തില്‍നിന്നും മൃതദേഹം കണ്ടുകിട്ടി. വീട്ടുകാര്‍ അത് ചുക്കന്റെ മൃതദേഹം തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഡിഎന്‍എ പരിശോധന നടത്തണമെന്നും പറഞ്ഞ് പൊലീസുകാര്‍ ദേഹം വിട്ടുകൊടുത്തില്ല.
മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ഡിഎന്‍എ ടെസ്റ്റ് നടന്നിട്ടില്ലെന്ന് മാത്രമല്ല വീട്ടുകാര്‍ക്ക് ചുക്കന്റെ അന്ത്യകര്മ്മങ്ങള്പോലും നടത്താന്‍ കഴിഞ്ഞുമില്ല. ചുക്കന്റെ ചെരുപ്പും മറ്റു സാധനങ്ങളുമെല്ലാം തങ്ങള്‍ തിരഞ്ഞ് കണ്ടെത്തിയെന്നും പൊലീസ് അതെല്ലാം വാങ്ങിക്കൊണ്ടുപോയെന്നുമാണ് ചുക്കന്റെ വീട്ടുകാര്‍ പറയുന്നത്.
ഇനിയെങ്കിലും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനായി ചുക്കന്റെ അസ്ഥി പെറുക്കാന്‍ ചെന്നപ്പോള്‍ അന്വേഷണം തുടരുകയാണ് അതുകൊണ്ട് അനുവദിക്കില്ലെന്നാണത്രേ പൊലീസ് പറഞ്ഞത്.
ഡിഎന്‍എ പരിശോധനക്ക് വേണ്ടുന്ന പണം സര്‍ക്കാര്‍ നല്‍കാത്തതാണ് പരിശോധന വൈകാന്‍ കാരണം. മൃതദേഹം സൂക്ഷിക്കാന്‍ മറ്റ് സ്ഥലങ്ങളില്ലാത്തതുകൊണ്ട് അത് ടെറസില്‍ത്തന്നെ സൂക്ഷിക്കുകയായിരുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications