മുല്ലപ്പെരിയാര്‍: ഡിഎംകെ പ്രതിഷേധറാലി ഉപേക്ഷിച്ചു

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനായി സര്‍വ്വേ നടത്താന്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഡിഎംകെ പ്രതിഷേധ റാലി നടത്താന്‍ നിശ്ചയിച്ചിരുന്നത്. പ്രശ്‌നത്തില്‍ സുപ്രീം കോടതി പുതിയ നിര്‍ദ്ദേശം മുന്നോട്ടുവച്ചതിനെത്തടുര്‍ന്നാണ് റാലി വേണ്ടെന്ന് വച്ചതെന്ന് ഡിഎംകെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അണക്കെട്ടിന്റെ ബലക്ഷയവും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച വിദഗ്‌ധ സമതിയുടെ ഘടനയും അതിന്റെ പഠനപരിധിയും സംബന്ധിച്ച് കേരളത്തിനും തമിഴ്‌നാടിനും ബുധനാഴ്‌ച യോജിപ്പിലെത്താന്‍ സാധിച്ചിട്ടില്ല.
ഡാമിന്റെ സുരക്ഷയാണ് പ്രധാനമെന്നും അതിലൊരു വിട്ടിവീഴ്‌ചയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിദഗ്‌ധ സമിതിയെ നിയമിക്കാനുള്ള നിര്‍ദ്ദേശം തല്‍ക്കാലം പരിഗണനയില്‍വയ്‌ക്കുന്നതായി കേസില്‍ വാദം കേള്‍ക്കുന്ന മൂന്നംഗ ബഞ്ച് പറഞ്ഞിരുന്നു.
വദഗ്‌ധസമിതി നിര്‍ദ്ദേശം മാറ്റിയതോടെ തമിഴ്‌നാട് വീണ്ടും വാദം തുടങ്ങിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് പ്രതിഷേധറാലി മാറ്റിവയ്‌ക്കാന്‍ ഡിഎംകെ തീരുമാനിച്ചത്.


Click it and Unblock the Notifications