കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹുസൈന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയേക്കും

Google Oneindia Malayalam News

MF Husain
ദില്ലി: പ്രശസ്‌ത ചിത്രകാരന്‍ എംഎഫ്‌ ഹുസൈന്‌ ഇന്ത്യയില്‍ തിരിച്ചെത്താന്‍ വഴിയൊരുങ്ങുന്നു. ഡിസംബറിലോ അടുത്ത വര്‍ഷാരംഭത്തിലോ അദ്ദേഹത്തിന്‌ ഇന്ത്യയില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ഹുസൈനെതിരെയുള്ള കേസുകളില്‍ ഉടന്‍ തന്നെ തീര്‍പ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിയ്‌ക്കുമെന്നാണ്‌ ലഭ്യമാകുന്ന വിവരം. ഹുസൈനെതിരെ വിവിധ കോണുകളില്‍ നിന്നുയരുന്ന ഭീഷണികളും പീഡനവും അവസാനിപ്പിയ്‌ക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതായും ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍ സൂചിപ്പിയ്‌ക്കുന്നു.

ഹിന്ദു ദൈവങ്ങളെ നഗ്നയായി ചിത്രീകരിച്ചതിനെ തുടര്‍ന്ന്‌ ഹുസൈന്‌ ഹിന്ദു സംഘടനകളില്‍ നിന്ന്‌ കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. ഇതേ തുടര്‍ന്ന്‌ 2006 മുതല്‍ ദുബയിലാണ്‌ ഈ വിഖ്യാത ചിത്രകാരന്‍ താമസിക്കുന്നത്‌. ഹിന്ദു സംഘടനകളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്‌ ഹുസൈന്‍ ഇന്ത്യ വിടുകയായിരുന്നു.

തൊണ്ണൂറ്റിനാലാം പിറന്നാള്‍ വേളയില്‍ സ്വദേശത്തേക്ക്‌ മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന്‌ ഹുസൈന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഹുസൈനെതിരെയുള്ള കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. 1966 ല്‍ രാജ്യം പത്മ ബഹുമതി നല്‍കി ആദരിച്ച ഹുസൈനെതിരെയുള്ള ഏഴ്‌ കേസുകളില്‍ മൂന്നെണ്ണം മാത്രമാണ്‌ ഇപ്പോള്‍ നിലവിലുള്ളത്‌. അദ്ദേഹത്തിന്റെ രചനകള്‍ സൃഷ്ടിപരമായ പ്രകടനം മാത്രമായി കണക്കാക്കിയാല്‍ മതിയെന്നാണ്‌ കോടതി വിധികള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X