ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഭാര്യയെ പീഡിപ്പിച്ചു
ദില്ലി: ഒരേ ജാതിയില്‍ നിന്നും വിവാഹം ചെയ്‌ത കമിതാക്കള്‍ക്ക് ബന്ധുക്കളുടെ ക്രൂരമായ ശിക്ഷ. ഭര്‍ത്താവിനെ ബന്ധുക്കള്‍ കൊലപ്പെടുത്തുകും യുവതിയെ ബന്ധുക്കളായ യുവാക്കളെക്കൊണ്ട് മാനഭംഗം ചെയ്യിക്കുകയും ചെയ്‌തു.
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളാണ് ഭര്‍ത്താവിനെകൊലപ്പെടുത്തി ബന്ധുക്കളായ യുവാക്കളെക്കൊണ്ട് ബലാല്‍സംഗം ചെയ്യിച്ചത്. വീട്ടില്‍ നിന്നും രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് യുവതി വീട്ടുകാര്‍ക്കെതിരെ പരാതി നല്‍കിയത്.
ഒക്ടോബര്‍ 27ന് ചൊവ്വാഴ്‌ചയാണ് പൊലീസിന് പരാതി ലഭിച്ചത്. ഇതിനെത്തുടര്‍ന്ന് യുവതിയുടെ നാല് ബന്ധുക്കളെ അറസ്റ്റ്‌് ചെയ്‌തിട്ടുണ്ട്. ഇവര്‍ നാലുപേരും ചേര്‍ന്നാണത്രേ യുവതിയുടെ ഭര്‍ത്താവായ ഇരുപത്തിനാലുകാരന്‍ വിരേന്ദര്‍ സിങിനെ കൊലപ്പെടുത്തിയത്.
കഴിഞ്ഞയാഴ്‌ചയാണ് കൊലചെയ്‌ത് ഇവര്‍ വീരേന്ദറിന്റെ ശരീരം കനാലില്‍ കെട്ടിത്താഴ്‌ത്തിയത്. യുവതി വീരേന്ദ്രറിനെ വിവാഹം ചെയ്‌തതാണ് ബന്ധുക്കളെ ചൊടിപ്പിച്ചത്. ഒരേ ഗ്രാമവാസികളായ ഇവര്‍ ഒരേ ജാതിയില്‍പ്പെടുന്നവരാണ്. ഒരേ ജാതിയില്‍ നിന്നും വിവാഹം പാടല്ലെന്നാണ് ഇവരുടെ നിയമം.
ഇവരുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞതുമുതല്‍ വീട്ടുകാര്‍ എതിര്‍ത്തുവരുകയായിരന്നു. ഒടുവില്‍ 2006ല്‍ ഇവര്‍ എതിര്‍പ്പിനെ അവഗണിച്ച് ഒളിച്ചോടി യുവിതിയുടെ ബന്ധുക്കള്‍ വിജേന്ദറിനെതിരെ തട്ടിക്കൊണ്ടുപോകല്‍ കേസ് കൊടുത്തു. പൊലീസ് വിജേന്ദറിനെ ജയിലിലാക്കി.
ഈ സമയത്ത് യുവതിയെ മറ്റൊരാളെക്കൊണ്ട് വിവാഹം ചെയിച്ചു. വിജേന്ദറുമായുണ്ടായിരുന്ന ബന്ധം അറിഞ്ഞപ്പോള്‍ ഇയാള്‍ യുവതിയെ ഉപദ്രവിക്കാന്‍ തുടങ്ങി. ഇയാളെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയ യുവതി ദില്ലിയിലെത്തി വിജേന്ദറിനൊപ്പം താമസം തുടങ്ങി. പിന്നീട് ചണ്ഡീഗഡില്‍ വച്ച് ഇരുവരും വിവാഹിതരായി.
കഴിഞ്ഞ ദീപാവലി ദിവസം വീട്ടുകാര്‍ സ്‌നേഹം നടിച്ച് ദീപാവലി ആഘോഷത്തിനായി ഇരുവരെയും ക്ഷണിക്കുകയായിരുന്നു. അറസ്‌റ്റിലായ ഒരാളുടെ വീട്ടില്‍വച്ച് നടന്ന ആഘോഷത്തിനിടെയാണ് വിജേന്ദറിനെ യുവതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊന്നത്.
അതുകഴിഞ്ഞ് രണ്ടുപേര്‍ ചേര്‍ന്ന് യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. കുടുംബാംഗങ്ങളുടെ അറിവോടെയാണ് ഇതെല്ലാം നടന്നതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications