കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താലിബാനെ ഇന്ത്യ സഹായിക്കുന്നില്ല: മന്‍മോഹന്‍

Google Oneindia Malayalam News

 Manmohan Singh
ശ്രീനഗര്‍: താലിബാന് പണം നല്‍കി സഹായിക്കുന്നത് ഇന്ത്യയാണെന്ന് ആരോപണം അടിസ്ഥാന രഹിതമണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.

പാകിസ്‌താനില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ഇന്ത്യക്ക്‌ പങ്കില്ല. പാകിസ്താനുമായി ചര്‍ച്ചകള്‍ക്ക് ഇന്ത്യ നിബന്ധനകളൊന്നും ഉന്നയിച്ചിട്ടില്ല. എന്നാല്‍ തീവ്രവാദം അടച്ചമര്‍ത്തുന്നതില്‍ പാകിസ്താന്‍ ആര്‍ജ്ജവം കാണിക്കണം.

ബലൂചിസ്താനിലെ പ്രശ്നങ്ങളില്‍ ഇന്ത്യ ഇടപെടുന്നു​വെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ ജമ്മു കാശ്‌മീര്‍ സന്ദര്‍ശനത്തിനിടെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്‍മോഹന്‍‌.

ഫലപ്രദമായി ചര്‍ച്ച നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കിയാല്‍ പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കു തയ്യാറാണ്. എന്നാല്‍ ബാഹ്യശക്തികളുടെ സമര്‍ദ്ദത്തിന്റെ ഫലമായി ചര്‍ച്ചയ്ക്കു ഇന്ത്യ തയ്യാറല്ല. കശ്മീരില്‍ സമാധാന പ്രക്രിയയ്ക്കു പുതിയ തുടക്കമാകുകയാണ്. കശ്മീര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്-അദ്ദേഹം പറഞ്ഞു.

അക്രമം ഉപേക്ഷിച്ച്‌ വിഘടനവാദികള്‍ സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്ക് തയാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എന്റെ ഈ ആവശ്യം വിഘടനവാദികള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിക്കുമെന്നാണ്‌ കരുതുന്നത്‌. ജമ്മു കാശ്‌മിരില്‍ സമാധാനവും വികസനവും കൊണ്ടുവരാന്‍ അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്‌.

അക്രമം നടത്തുന്ന എല്ലാ സംഘടനകളുമായി ചര്‍ച്ചയ്‌ക്ക് സര്‍ക്കാര്‍ തയറാണ്‌. സംസ്‌ഥാനത്തിന്റെ പുരോഗതിക്കുവേണ്ടി ഇവര്‍ ചര്‍ച്ചയുമായി സഹകരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

കാശ്‌മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന രണ്ടാമത്തെ വലിയ ഹൈവേയായ മുഗള്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന്‌ 640 കോടി രൂപ കൂടി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X