Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിനെതിരായ പരാമര്‍ശം: റിപ്പോര്‍ട്ട്‌ നല്‍കി

കോഴിക്കോട്‌: എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ സിറ്റി പൊലീസ്‌ സൗത്ത്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ സിഎം പ്രദീപ്‌ കുമാര്‍ ചങ്ങായി എന്ന്‌ വളിച്ചുവെന്ന ആരോപണത്തെക്കുറിച്ച്‌ അന്വേഷിച്ച സിറ്റി പൊലീസ്‌ കമ്മീഷണര്‍ എസ്‌ ശ്രീജിത്ത്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.

ഉത്തരമേഖലാ ഐജി ടോമിന്‍ ജെ തച്ചങ്കരിക്ക്‌ ബുധനാഴ്‌ചയാണ്‌ റിപ്പോര്‍ട്ട്‌ കൈമാറിയത്‌. റിപ്പോര്‍ട്ടില്‍ പ്രദീപിനെതിരെ നടപടിയിക്ക്‌ ശുപാര്‍ശചെയ്‌തിട്ടില്ലെന്നാണ്‌ സൂചന. അതേസമയം പ്രദീപ്‌ രാഹുലിനെ ചങ്ങായി എന്ന്‌ വിശേഷിപ്പിച്ചത്‌ വയര്‍ലെസ്‌ കണ്‍ട്രോള്‍ റൂമിലെ ലോഗ്‌ ബുക്കില്‍ അത്‌ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

രണ്ടാഴ്‌ച മുമ്പ്‌ സമര്‍പ്പിച്ച സംസ്ഥാന, കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകളിലും പ്രദീപ്‌ കുമാര്‍ ഇങ്ങനെ പരാമര്‍ശിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇയാള്‍ക്ക്‌ വേറെ പണിയൊന്നുമില്ലേ എന്ന്‌ പറഞ്ഞതിന്‌ തെളിവില്ലെന്നാണ്‌ ശ്രീജിത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

പൊലീസുദ്യോഗസ്ഥരുടെ മൊഴി, സിഎം പ്രദീപ്‌ കുമാറിന്റെ വിശദീകരണം, വയര്‍ലെസ്‌ സന്ദേഷത്തിന്റെ ലിഖിത രൂപം എന്നിവ അടിസ്ഥാനമാക്കിയാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരിക്കുന്നത്‌.

ചങ്ങായി എന്ന്‌ വിശേഷിപ്പിച്ചത്‌ മനപ്പൂര്‍വ്വമാണോ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. റിപ്പോര്‍ട്ട്‌ വ്യാഴാഴ്‌ച ഉത്തരമേഖലാ എഡിജിപിയ്‌ക്കും അദ്ദേഹം ഡിജിപിയ്‌്‌ക്കും കൈമാറും. ഒക്ടോബര്‍ ഏഴിന്‌ രാഹുല്‍ ഗാന്ധി കോഴിക്കോട്‌ സന്ദര്‍ശിച്ചപ്പോഴായിരുന്നു സുരക്ഷാച്ചുമതലയിലുണ്ടായിരുന്ന അസിസ്‌റ്റന്റ്‌ കമ്മീഷണര്‍ സിഎം പ്രദീപ്‌ കുമാര്‍ അദ്ദേഹത്തെ ചങ്ങായി എന്ന്‌ വയര്‍ലെസിലൂടെ വിശേഷിപ്പിച്ചത്‌.

ഇത്‌ നഗരത്തിലെ 100 വയര്‍ലെസ്‌ സെറ്റുകളിലും എത്തുകയും വയര്‍ലെസ്‌ കണ്‍ട്രോള്‍ റൂമില്‍ രേഖപ്പെടുത്തുകയുമായിരുന്നു. ഇത്‌ വിവാദമായതിനെത്തുടര്‍ന്നാണ്‌ സിറ്റി പൊലീസ്‌ കമ്മീഷണറെ സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ചുമതലപ്പെടുത്തിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+