മുഖ്യമന്ത്രിക്കെതിരായ പരാതി തിര. കമ്മീഷന്‍ തള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. പരാതിയും മുഖ്യമന്ത്രിയുടെ വിശദീകരണവും പരിശോധിച്ച ശേഷമാണ് നടപടി.
കണ്ണൂരിലും കാസര്‍കോട്ടും ഐടി പാര്‍ക്ക് സ്ഥാപിയ്‌ക്കുമെന്നും ഐടി മേഖലയില്‍ രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും മുഖ്യമന്ത്രി പ്രസംഗിച്ചത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്.
കൊരട്ടി ഇന്‍ഫോ പാര്‍ക്ക് ഉദ്‌ഘാടനം ചെയ്യവയൊണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്‌താവന നടത്തിയത്. സംസ്ഥാന ബജറ്റിലും ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും പറഞ്ഞ കാര്യങ്ങളാണ് മുഖ്യമന്ത്രി പ്രസംഗത്തിനിടെ ആവര്‍ത്തിച്ചത്. ഇത് കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി തള്ളിയത്.












Click it and Unblock the Notifications