Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്‌ടര്‍മാരുടെ സമരം അവസാനിച്ചേയ്‌ക്കും

കൊച്ചി: പൊതുജനങ്ങളെയും സര്‍ക്കാരിനെയും ഒരു പോലെ വെല്ലുവിളിച്ച്‌ കഴിഞ്ഞ നാല്‌ മാസമായി തുടരുന്ന ചട്ടപ്പടി സമരം മെഡിക്കല്‍ കോളെജ്‌ അധ്യാപക സംഘടന കെജിഎംസിടിഎ നിര്‍ത്തിവെച്ചേക്കും. വ്യാഴാഴ്‌ച കൊച്ചിയില്‍ ചേരുന്ന സംഘടനയുടെ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി ഇത്‌ സംബന്ധിച്ച്‌ തീരുമാനമെടുത്തേക്കും.

സംഘടനയുടെ തിരുവനന്തപുരം, തൃശൂര്‍ യൂണിറ്റുകള്‍ സമരത്തില്‍നിന്ന്‌ പിന്‍മാറണമെന്ന അഭിപ്രായത്തിലാണ്‌. നവംബര്‍ 15 വരെ സമരം നിറുത്തിവയ്‌ക്കണമെന്നാണ്‌ കോഴിക്കോട്‌ ഘടകത്തിന്റെ ആവശ്യം. കോട്ടയം, ആലപ്പുഴ ഘടകങ്ങള്‍ മാത്രമാണ്‌ സമരം തുടരണമെന്ന നിലപാട്‌ സ്വീകരിച്ചിരിയ്‌ക്കുന്നത്‌.

ആശയപരമായി യോജിപ്പില്ലാത്തതിനാല്‍ ഒരു വിഭാഗം ഡോകടര്‍മാര്‍ സമരത്തില്‍ നിന്ന്‌ വിട്ടുനിന്ന്‌ ഒപികളിലെത്തി ചികിത്സ നടത്തിയതും ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകളില്‍ ഉപതിരഞ്ഞെടുപ്പ്‌ കഴിയുന്നത്‌ വരെ കാത്തിരിയ്‌ക്കാന്‍ മന്ത്രി ആവശ്യപ്പെട്ടതുമാണ്‌ സമരം പിന്‍വലിപ്പിയ്‌ക്കാന്‍ കെജിഎംസിടിഎയെ പ്രേരിപ്പിച്ചത്‌.

സ്വകാര്യ പ്രാക്ടീസ്‌ നടത്താത്ത നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ തുടക്കം മുതലെ സമരത്തിനെതിരെ നിലപാട്‌ സ്വീകരിച്ചതും കെജിഎംസിടിഎയ്‌ക്ക്‌ തിരിച്ചടിയായി. സംഘടനയിലെ ഭൂരിഭാഗം അംഗങ്ങളും നോണ്‍ ക്ലിനിക്ക്‌ വിഭാഗത്തിലായതിനാല്‍ ഒടുവില്‍ സംഘടന വിട്ടുവീഴ്‌ചയ്‌ക്ക്‌ തയാറാകേണ്ടി വരികയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+