പോരായ്‌മകള്‍ പരിഹരിച്ചു: വൈക്കം വിശ്വന്‍
കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ പോരായ്‌മകളെല്ലാം ഇടതുമുന്നണി പരിഹരിച്ചെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കണ്ണൂര്‍ പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ ഉപതിരഞ്ഞെടുപ്പിനെ പൂര്‍വ്വാധികം ശക്തിയോടെയാണ് ഇടതുമുന്നണി നേരിടുന്നത്. പോരായ്‌മകളെല്ലാം തിരുത്തി. കണ്ണൂരിന്റെ വികസനത്തിന് യുഡിഎഫ് മാറി നില്‍ക്കേണ്ടത് ആവശ്യമാണ്. സ്വന്തമായി ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല- വിശ്വന്‍ പറഞ്ഞു.
വോട്ടര്‍പട്ടിക വിവാദമുണ്ടാക്കി കളക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ടശേഷം തഹസില്‍ദാരെയും ഡെപ്യൂട്ടി തഹസില്‍ദാരെയും മാറ്റണമെന്നാവശ്യപ്പെടുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് തന്നെ മാറ്റണമെന്ന് ആവശ്യപ്പെടുമോ- അദ്ദേഹം ചോദിച്ചു.
പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കാനുള്ള പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു. അത് തുടരും. ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് പ്രാപ്‌തരാക്കുംവിധത്തില്‍ വാര്‍ത്തെടുക്കാനായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് ജയിക്കാനാണെന്ന് തെളിയിച്ച സര്‍ക്കാറാണ് ഇത്.
പ്രാഥമിക, ഹയര്‍സെക്കണ്ടറി, ഉന്നത മേഖലകളില്‍ നേട്ടമുണ്ടാക്കാനായി. എന്നാല്‍ സ്വാശ്രയ മേഖലയിലെ ചില പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് വിദ്യാഭ്യാസ മേഖലയാകെ കുഴപ്പത്തിലാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പലരും ശ്രമിക്കുന്നത്.
ആരോഗ്യമേഖലയിലെ ലാഭക്കൊതിയന്മാരെ തടയിടാന്‍ സര്‍ക്കാറിന് കഴിഞ്ഞു. രാജ്യത്ത് വിലക്കയറ്റം രൂക്ഷമായപ്പോഴും സംസ്ഥാനത്ത് ഒരു പരിധിവരെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications