മുറച്ചെറുക്കനും മുറപ്പെണ്ണിനും കോടതിയില്‍ നിശ്ചയം
തിരുവനന്തപുരം: ഒളിച്ചോടിയ മുറപ്പെണ്ണിനും മുറച്ചെറുക്കനും കോടതി മുറിയില്‍ വിവാഹനിശ്ചയം. ഒക്ടോബര്‍ 11ന് മുറച്ചെറുക്കനോടൊപ്പം ഒളിച്ചോടിയ പ്ലസ് വണ്‍കാരിയെ സ്വീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറാവാഞ്ഞതിനെത്തുടര്‍ന്നാണ് കോടതി വിവാഹനിശ്ചയം നടത്തിയത്.
2010ല്‍ ഇരുവര്‍ക്കും വിവാഹപ്രായം തികയുമ്പോള്‍ വിവാഹം നടത്താമെന്ന് മുറച്ചെറുക്കന്റെ വീട്ടുകാര്‍ മജിസ്ട്രേട്ടിന് ഉറപ്പ് നല്കി. തുടര്‍ന്ന് കുട്ടിയെ മുറച്ചെറുക്കന്റെ വീട്ടുകാര്‍ക്കൊപ്പം അയച്ചു.
അച്ഛന്റെ സഹോദരിയുടെ മകനുമായി പ്രണയത്തിലായിരുന്നു പെണ്‍കുട്ടി. യുവാവിന് 20വയസ്സായതേയുള്ളു. ഇവരുടെ പ്രണയബന്ധം അംഗീകരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറായിരുന്നില്ല.
തുടര്‍ന്ന് ഇരുവരും ഒളിച്ചോടി. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്കി. ഇത് പരിഗണിക്കാനിരിക്കേ ഇരുവരും ചൊവ്വാഴ്ച തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായി.
ഇരുവരോടും വീട്ടുകാര്‍ക്കൊപ്പം ബുധനാഴ്ച ഹാജരാകാന്‍ മജിസ്ട്രേട്ട് നിര്‍ദ്ദേശിച്ചു. ബുധനാഴ്ച വൈകീട്ട് ഹാജരായപ്പോള്‍ കുട്ടിയെ തങ്ങള്‍ക്ക് വേണ്ടെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്നാണ് മജിസ്ട്രേട്ട് ഇരുവരുടെയും വിവാഹം പറഞ്ഞ് ഉറപ്പിച്ച് വിട്ടയച്ചത്.
-
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications