പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് : എല്‍ഡിഎഫിന് വിജയം
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 29 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മൂന്‍തൂക്കം. 17 സീറ്റില്‍ എല്‍ഡിഎഫും 11 സീറ്റില്‍ യുഡിഎഫും ഒരു സീറ്റില്‍ യുഡിഎഫ് വിമതയും ജയിച്ചു. ഇരു മുന്നണികളും പരസ്പരം സീറ്റുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
അടൂര്‍ നഗരസഭയിലെ പതിനൊന്നാം വാര്‍ഡില്‍ കോണ്‍ഗ്രസ് (വിമത)സ്ഥാനാര്‍ത്ഥി റീന സാമുവല്‍ 323 വോട്ടിന് കോണ്‍ഗ്രസിലെ സതിയമ്മയെ പരാജയപ്പെടുത്തി. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്താണ്. കണ്ണൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ചക്കരക്കല്ല്, അഞ്ചരക്കണ്ടി മൂന്ന് വാര്‍ഡുകളിലും എല്‍ഡിഎഫ് വിജയിച്ചു.
മലപ്പുറം എടവണ്ണ പഞ്ചായത്തിലെ വെസ്റ്റ് വാര്‍ഡില്‍ മുസ്ലിം ലീഗിലെ എ.ഫെമിന 336 വോട്ടുകള്‍ക്കു വിജയിച്ചു. പുലിയൂര് പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംജി ജോണ്‍ വര്‍ഗീസ് 217 വോട്ടുകള്‍ക്കു വിജയിച്ചു. തിരുവന്‍ണ്ടൂര്‍ പഞ്ചായത്തിലെ മഴുക്കീര്‍ കീഴ്വാര്ഡില് യുഡിഎഫ് സ്ഥാനാര്‍ഥി ജെസി കൊണ്ടോടി 435 വോട്ടിനു വിജയിച്ചു.
കോട്ടയം ആര്‍പ്പൂക്കര പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിപിഎമ്മിലെ വി.കെ. ഷാജി വിജയിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍മല ഷാജി 17 വോട്ടിനു വിജയിച്ചു. കോരൂര് ഗ്രാമപഞ്ചായത്തിലെ 12 വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസിലെ കൊറ്റയില്‍ മുഹമ്മദാണ് വിജയിച്ചത്. അടൂര്‍ നഗരസഭയിലെ ഒന്നാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ജയം. സിപിഎമ്മിലെ തേജസാണ് 87 വോട്ടുകള്‍ക്കു വിജയിച്ചത്.
ആലപ്പുഴയിലെ കൃഷ്ണപുരം പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനാണു വിജയം. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ ആറാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി.ജെ. അന്‍സാരിയാണു ജയിച്ചത്. മലപ്പുറം ജില്ലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.