ധ്രുവ് ഹെലികോപ്‌ടര്‍ ഇക്വഡോറില്‍ തകര്‍ന്നു
ക്വിറ്റോ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ധ്രുവ് ഹെലികോപ്‌ടര്‍ ഇക്വഡോറില്‍ സൈനികാഭ്യാസത്തിനിടെ തകര്‍ന്നു വീണു. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് പരിക്കേറ്റു. ഇരുവരും ഇന്ത്യയില്‍ പരിശീലനം ലഭിച്ചവരാണ്.
അപകടത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് വാങ്ങിയ ആറ് ധ്രുവ് ഹെലികോപ്‌റ്ററുകള്‍ പറത്തുന്നത് ഇക്വഡോര്‍ അടിയന്തരമായി നിര്‍ത്തിവെച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഇക്വഡോര്‍ വ്യോമസേനാ തലവന്‍ ലിയാനാര്‍ഡോ ബറീറോ ഉത്തരവിട്ടിട്ടുണ്ട്.
ബാംഗ്ലൂരില ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് ലിമിറ്റഡ് (എച്ച്‌എഎല്‍) ആണ് ധ്രുവ് ഹെലികോപ്‌ടറുകള്‍ നിര്‍മ്മിയ്‌ക്കുന്നത്. ധ്രുവിനെ രാജ്യാന്തര മാര്‍ക്കറ്റില്‍ വന്‍തോതില്‍ വിപണം ചെയ്യാനുളള ശ്രമങ്ങള്‍ക്ക് ഈ അപകടം കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യന്‍ കരസേനയും നാവിക സേനയും ധ്രുവില്‍ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.
അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ നാലരക്കോടി ഡോളറിന് ഇന്ത്യയില്‍ നിന്നും വാങ്ങിയ ആറ് ധ്രുവ് ഹെലികോപ്‌റ്ററുകളും ഉപയോഗിക്കുന്നതിന് ഇക്വഡോര്‍ അധികൃതര്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്വഡോര്‍ പ്രസിഡന്റ് പ്രസിഡന്റ് റഫേല്‍ കൊറയ ഉപയോഗിക്കുന്ന ഹെലികോപ്‌റ്ററും ഇതില്‍ ഉള്‍പ്പെടും.












Click it and Unblock the Notifications