പരലോകത്തിരുന്ന് എംജെ പണം വാരുന്നു
ലണ്ടന്‍: അകാലത്തില്‍ വിട പറഞ്ഞ പോപ് ഇതിഹാസം മൈക്കല്‍ ജാക്‌സണ്‍ മരിച്ചിട്ടും പണം വാരിക്കൂട്ടുന്നു. ഫോബ്‌സ് മാസിക തയാറാക്കിയ ജീവിച്ചിരിയ്‌ക്കാത്ത സമ്പന്നരായ പ്രശ്‌സതരുടെ പട്ടികയില്‍ എംജെ മൂന്നാം സ്ഥാനത്താണ്.
ജൂണ്‍ 25ന് അന്തരിച്ചതിന് ശേഷം പോപ് ഇതിഹാസത്തിന്റെ പേരിലുള്ള സമ്പാദ്യത്തില്‍ 90 ദശലക്ഷം ഡോളറിന്റെ വര്‍ദ്ധനവാണുണ്ടായത്. മരണമടയുമ്പോള്‍ ഏറെ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്ന എംജെ പരലോകത്തെത്തിയതിന് ശേഷം പണം വാരിക്കൂട്ടുകയാണെന്ന് തന്നെ പറയാം.
ഫ്രഞ്ച് ഫാഷന്‍ ഡിസൈനറായ വൈവ്‌സ് സെയിന്റ് ലോറന്റ് ആണ് പട്ടികയില്‍ മുമ്പില്‍ നില്‍ക്കുന്നത്. 2008ല്‍ തലച്ചോറിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ലോറന്റ് മരിച്ചതിന് ശേഷം ഇദ്ദേഹത്തിന്റെ പേരില്‍ 350 ദശലക്ഷം ഡോളറിന്റെ വരവാണുണ്ടായത്.
ജാക്‌സന്‍ അവതരിപ്പിയ്‌ക്കാനിരുന്ന സ്റ്റേജ് ഷോയുടെ റിഹേഴ്‌സലുകളുടെ വീഡിയോ ഫൂട്ടേജ് വില്‍പനയിലൂടെ വന്‍ സമ്പാദ്യമാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് ലഭിച്ചത്. ഈ ഫൂട്ടേജുകളുപയോഗിച്ച് നിര്‍മിച്ച ദിസ് ഈസ് ഇറ്റ് സിനിമ കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. മരണശേഷം ജാക്‌സന്റെ ആല്‍ബങ്ങളുടെ വില്‍പനയിലും ഡിജിറ്റല്‍ ഡൗണ്‍ലോഡിങിലും വന്‍വര്‍ദ്ധനയാണ് ഉണ്ടായതെന്ന് ഫോബ്‌സ് വിശദീകരിയ്‌ക്കുന്നു.












Click it and Unblock the Notifications