Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യൂബക്കെതിരെയുള്ള ഉപരോധം ഉടന്‍ പിന്‍വലിക്കണം

ന്യൂയോര്‍ക്ക്‌: 47 വര്‍ഷമായി ക്യൂബയ്‌ക്ക്‌ മേല്‍ തുടരുന്ന അമേരിക്കന്‍ ഉപരോധത്തെ ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലി അപലപിച്ചു. 1962 മുതലുള്ള ഉപരോധം ഉടന്‍ അവസാനിപ്പിയ്‌ക്കണമെന്ന്‌ ജനറല്‍ അസംബ്ലി ആവശ്യപ്പെട്ടു. തുടര്‍ച്ചയായി പതിനെട്ടാം വര്‍ഷമാണ്‌ ഇത്‌ സംബന്ധിച്ചുള്ള പ്രമേയം അമേരിക്ക എതിര്‍ക്കുന്നത്‌.

192 അംഗ അസംബ്ലിയില്‍ പ്രമേയത്തെ അനുകൂലിച്ച്‌ 187 പേരും എതിര്‍ത്ത്‌ മൂന്നുപേരും വോട്ടുചെയ്‌തു. രണ്ട്‌ അംഗരാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടു നിന്നു. അമേരിക്കയ്‌ക്ക്‌ പുറമെ ഇസ്രായേല്‍, ചെറു രാജ്യമായ പാല്വ എന്നീ രാജ്യങ്ങളാണ്‌ പ്രമേയത്തെ എതിര്‍ത്ത്‌ വോട്ട്‌ ചെയ്‌തത്‌.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഐക്യരാഷ്ട്ര സഭ ഇക്കാര്യം ആവര്‍ത്തിച്ച്‌ ആവശ്യപ്പെടുന്നുണ്ടെങ്കിലും അമേരിക്ക ഇതിന്‌ വഴങ്ങിയിട്ടില്ല. ജനുവരിയില്‍ അധികാരത്തിലെത്തിയ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ക്യൂബയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചത്‌ പുതിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഉപരോധം ഒരു വര്‍ഷം കൂടി നീട്ടാനാണ്‌ ഒടുവില്‍ ഒബാമ ഭരണകൂടം തീരുമാനിച്ചത്‌ ക്യൂബയ്‌ക്ക്‌ തിരിച്ചടിയായി. ഉപരോധം മൂലം വാണിജ്യത്തില്‍ നിന്നും ലഭിയ്‌ക്കേണ്ട 900 കോടി ഡോളര്‍ തങ്ങള്‍ക്ക്‌ നഷ്ടമായിട്ടുണ്ടെന്നാണ്‌ ക്യൂബ ആരോപിയ്‌ക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+