ഐഒസി ഡിപ്പോയില്‍ തീപിടുത്തം; 12 മരണം

സീതാപ്പുര വ്യവസായ മേഖലയില്‍ സ്ഥിതിചെയ്യുന്ന സംഭരണ ശാലയില്‍ വ്യാഴാഴ്‌ച വൈകിട്ട് ഏഴരയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സംഭരണശാലയില്‍ നിന്നും ഭാരത് പെട്രോളിയത്തിന്റെ ഡിപ്പോയിലേക്ക് പൈപ്പ് ലൈനിലൂടെ പെട്രോള്‍ മാറ്റുന്നതിനിടെ വാല്‍വിലുണ്ടായ തകരാറാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്ന് ഐഒസി അറിയിച്ചു.
അതിവേഗം പടര്‍ന്നുപിടിച്ച തീ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നാശം വിതച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് റിച്ചര്‍ സ്‌ക്കെയിലില്‍ 2.3 രേഖപ്പെടുത്തിയ ആഘാതം ഉണ്ടായി.നാശനഷ്‌ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല. സംഭരണശാലയിലെ 12 ഓയില്‍ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. 80 ലക്ഷം ഇന്ധനം സംഭരിയ്‌ക്കാന്‍ കഴിയുന്നതാണ് ഇവിടത്തെ ഐഒസി ഡിപ്പോ.
സ്‌ഫോടന സമയത്ത് നാല്‍പതോളം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു. ഇവരില്‍ എത്ര പേര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചുവെന്ന് വ്യക്തമല്ല. പരിസരത്തെ രണ്ടു ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു. പരിക്കേറ്റവരെ ജയ്‌പൂരിലെ സവായ് മാന്‍സിങ് ആശുപത്രി, എംജി ആശുപത്രി എന്നിവടങ്ങളില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications