കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ഡലകാലത്തേക്ക്‌ 162 പ്രത്യേക തീവണ്ടികള്‍

Google Oneindia Malayalam News

ചെന്നൈ: ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടന കാലത്ത്‌ 162 ശബരി സ്‌പെഷ്യല്‍ തീവണ്ടി സര്‍വ്വീസുകള്‍ നടത്തുമെന്ന്‌ റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ്‌ അറിയിച്ചു.

മറ്റ്‌ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലേയ്‌ക്കും ഇത്തവണ സ്‌പെഷ്യല്‍ വണ്ടികള്‍ ഓടിക്കുമെന്നും മന്ത്രി അറിയിച്ചു. സോണല്‍ റെയില്‍വേ ടൈംടേബിള്‍ പുറത്തിറക്കിയശേ,ം സംസാരിക്കവേയാണ്‌ മന്ത്രി ഇക്കാര്യം പറഞ്ഞത്‌.

കഴിഞ്ഞ ശബരിമല സീസണില്‍ 138 സര്‍വ്വീസുകളായിരുന്ന റെയില്‍വേ നടത്തിയിരുന്നത്‌. യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 10,000 കോടിയുടെ പദ്ധതികള്‍ ദക്ഷിണറെയില്‍വേ ഈ വര്‍ഷം നടപ്പിലാക്കും. ഗേജ്‌ മാറ്റം, പാതഇരട്ടിപ്പക്കല്‍, പുതിയ പാതകളുടെ നിര്‍മ്മാണം എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ഈ തുക വിനിയോഗിക്കുത്‌.

132 കിലോമീറ്റര്‍ തീവണ്ടിപ്പാത ഈ സാമ്പത്തിക വര്‍ഷം ഇരട്ടിപ്പിക്കും. 333 കിലോമീറ്റര്‍ മീറ്റര്‍ഗേജ്‌ പാത ബ്രോഡ്‌ ഗേജാക്കി മാറ്റും. 11 എക്‌സ്‌പ്രസ്‌ വണ്ടികളും ദക്ഷിണ റെയില്‍വേ ഈ വര്‍ഷം തുടങ്ങും.

സ്‌പെഷ്യല്‍ തീവണ്ടി സര്‍വ്വീസുകളുടെ എണ്ണം 912ല്‍ നിന്നും 1,020 ആയി ഉയര്‍ത്തും. 12 ശതമാനം വര്‍ധനയാണ്‌ സ്‌പെഷ്യല്‍ തീവണ്ടികളുടെ എണ്ണത്തില്‍ വരുത്തുന്നത്‌. സ്‌പെഷ്യല്‍ തീവണ്ടികളില്‍ നിന്നുള്ള വരുമാനം 22 കോടിയില്‍ നിന്നും 30കോടിയായി ഉയര്‍ന്നുവെന്ന്‌ മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X