എണ്ണ കത്തിതീരാതെ മാര്‍ഗ്ഗമില്ല: ദിയോറ

"ഇപ്പോള്‍ നമുക്കൊന്നും ചെയ്യാനില്ല, മഥുര, ബോംബെ ഹൈ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്‌ധര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. എന്നാല്‍, എണ്ണ മുഴുവന്‍ കത്തി തീരുന്നത് വരെ കാത്തിരിയ്‌ക്കുകയെ നിര്‍വാഹമുള്ളു.
അതു വരെ വിദഗ്‌ധര്‍ക്ക് സംഭരണ കേന്ദ്രത്തിന് അടുത്തെത്താന്‍ കഴിയില്ല". ദിയോറ പറഞ്ഞു.
വെള്ളിയാഴ്‌ച വൈകിട്ടോടെ എണ്ണ മുഴുവന്‍ കത്തിത്തീരുമെന്നാണ് കരുതുന്നത്. അപകടത്തില്‍ 12 പേര്‍ മരിയ്‌ക്കുകയും 150 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട. എണ്ണക്കുഴലിലുണ്ടായ ചോര്‍ച്ചയാണ് തീപിടുത്തത്തിന് ഇടയാക്കിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനോട് ആലോചിച്ച ശേഷം അപകടത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications