നക്സലുകളെ ഒഴിവാക്കി റെയില്‍വെയുടെ എഫ്ഐആര്‍
കൊല്‍ക്കത്ത: രാജ്യത്തെ ഞെട്ടിച്ച രാജധാനി എക്സ്പ്രസ് തീവണ്ടി റാഞ്ചല്‍ സംഭവത്തില്‍ റെയില്‍വെ അധികൃതര്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ മാവോയിസ്റ്റുകളുടെയോ പിസിപി (പൊലീസ് പീഡന വിരുദ്ധ സമിതി) നേതാക്കളുടെയോ പേരില്ല.
ത്രിണമൂല്‍ കോണ്‍ഗ്രസ് മാവോയിസ്റ്റുകളെ സഹായിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് മമതാ ബാനര്‍ജി ഭരിയ്ക്കുന്ന റെയില്‍വെ വകുപ്പ് തീവണ്ടി തട്ടിയെടുത്ത സംഭവത്തില്‍ മാവോയിസ്റ്റുകളെ ഒഴിവാക്കിയിരിക്കുന്നത്. അതിനിടെ സിആര്‍പിഎഫ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാവോയിസ്റ്റുകളെ പ്രതികളാക്കിയത് റെയില്‍വെയെ വെട്ടിലാക്കിയിട്ടുണ്ട്. ഝാര്‍ഗ്രാം ഗവണ്മെന്റ് റെയില്‍വെ പൊലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച രാത്രി വൈകിയാണ് രണ്ട് എഫ്ഐആറുകളും രജസ്റ്റര്‍ ചെയ്യപ്പെട്ടത്.
മാവോയിസ്റ്റുകളെ പരിപോഷിയ്ക്കുന്നത് ത്രിണമൂല്‍ കോണ്‍ഗ്രസ് ആണെന്ന സിപിഎം ആരോപണങ്ങള്‍ക്ക് ബലം പകരുന്നതാണ് പുതിയ സംഭവം. ചൊാവ്വാഴ്ച രാജധാനി എക്സ്പ്രസ് തട്ടിയെടുത്തതിന്റെ ഉത്തരവാദിത്വം പിസിപിഎയും മാവോയിസ്റ്റുകളും ഏറ്റെടുത്തിരുന്നു. എന്നാല്‍ റെയില്‍വേ വകുപ്പ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടില്‍ തിരിച്ചറിയാത്ത ആള്‍ക്കാരാണ് സംഭവത്തിന് പിന്നിലെന്നാണ് പറയുന്നത്.
അജ്ഞാതര്‍ തീവണ്ടി തടഞ്ഞുവയ്ക്കുകയും യാത്രക്കാരെ ബന്ദികളാക്കുകയും ജോലിക്കാരെ ദീര്‍ഘദൂരം ജോലിചെയ്യുന്നതില്‍ നിന്നു തടയുകയും ചെയ്തുവെന്നാണ് റെയില്‍വെയുടെ എഫ്ഐആര്‍ വിശദീകരിയ്ക്കുന്നത്. എന്നാല്‍ സിആര്‍പിഎഫ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ തീവണ്ടി മോചിപ്പിക്കാനെത്തിയ സിആര്‍പിഎഫ് ഭടന്മാര്ക്ക് നേര്‍ക്ക് പിസിപിഎ പ്രവര്‍ത്തകര്‍ വെടിയുതിര്‍ത്തുവെന്നും ജോലിക്ക് തടസം നിന്നുവെന്നും ആരോപിയ്ക്കുന്നു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications