കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നക്‌സലുകളെ ഒഴിവാക്കി റെയില്‍വെയുടെ എഫ്‌ഐആര്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: രാജ്യത്തെ ഞെട്ടിച്ച രാജധാനി എക്‌സ്‌പ്രസ്‌ തീവണ്ടി റാഞ്ചല്‍ സംഭവത്തില്‍ റെയില്‍വെ അധികൃതര്‍ രജിസ്റ്റര്‍ ചെയ്‌ത എഫ്‌ഐആറില്‍ മാവോയിസ്‌റ്റുകളുടെയോ പിസിപി (പൊലീസ്‌ പീഡന വിരുദ്ധ സമിതി) നേതാക്കളുടെയോ പേരില്ല.

ത്രിണമൂല്‍ കോണ്‍ഗ്രസ്‌ മാവോയിസ്‌റ്റുകളെ സഹായിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ്‌ മമതാ ബാനര്‍ജി ഭരിയ്‌ക്കുന്ന റെയില്‍വെ വകുപ്പ്‌ തീവണ്ടി തട്ടിയെടുത്ത സംഭവത്തില്‍ മാവോയിസ്‌റ്റുകളെ ഒഴിവാക്കിയിരിക്കുന്നത്‌. അതിനിടെ സിആര്‍പിഎഫ്‌ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ മാവോയിസ്‌റ്റുകളെ പ്രതികളാക്കിയത്‌ റെയില്‍വെയെ വെട്ടിലാക്കിയിട്ടുണ്ട്‌. ഝാര്‍ഗ്രാം ഗവണ്‍മെന്റ്‌ റെയില്‍വെ പൊലീസ്‌ സ്റ്റേഷനില്‍ വ്യാഴാഴ്‌ച രാത്രി വൈകിയാണ്‌ രണ്ട്‌ എഫ്‌ഐആറുകളും രജസ്റ്റര്‍ ചെയ്യപ്പെട്ടത്‌.

മാവോയിസ്‌റ്റുകളെ പരിപോഷിയ്‌ക്കുന്നത്‌ ത്രിണമൂല്‍ കോണ്‍ഗ്രസ്‌ ആണെന്ന സിപിഎം ആരോപണങ്ങള്‍ക്ക്‌ ബലം പകരുന്നതാണ്‌ പുതിയ സംഭവം. ചൊാവ്വാഴ്‌ച രാജധാനി എക്‌സ്‌പ്രസ്‌ തട്ടിയെടുത്തതിന്റെ ഉത്തരവാദിത്വം പിസിപിഎയും മാവോയിസ്റ്റുകളും ഏറ്റെടുത്തിരുന്നു. എന്നാല്‍ റെയില്‍വേ വകുപ്പ്‌ രജിസ്റ്റര്‍ ചെയ്‌ത പ്രഥമ വിവര റിപ്പോര്‍ട്ടില്‍ തിരിച്ചറിയാത്ത ആള്‍ക്കാരാണ്‌ സംഭവത്തിന്‌ പിന്നിലെന്നാണ്‌ പറയുന്നത്‌.

അജ്ഞാതര്‍ തീവണ്ടി തടഞ്ഞുവയ്‌ക്കുകയും യാത്രക്കാരെ ബന്ദികളാക്കുകയും ജോലിക്കാരെ ദീര്‍ഘദൂരം ജോലിചെയ്യുന്നതില്‍ നിന്നു തടയുകയും ചെയ്‌തുവെന്നാണ്‌ റെയില്‍വെയുടെ എഫ്‌ഐആര്‍ വിശദീകരിയ്‌ക്കുന്നത്‌. എന്നാല്‍ സിആര്‍പിഎഫ്‌ രജിസ്റ്റര്‍ ചെയ്‌ത എഫ്‌ഐആറില്‍ തീവണ്ടി മോചിപ്പിക്കാനെത്തിയ സിആര്‍പിഎഫ്‌ ഭടന്‍മാര്‍ക്ക്‌ നേര്‍ക്ക്‌ പിസിപിഎ പ്രവര്‍ത്തകര്‍ വെടിയുതിര്‍ത്തുവെന്നും ജോലിക്ക്‌ തടസം നിന്നുവെന്നും ആരോപിയ്‌ക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X