30പേരെ പീഡിപ്പിച്ചുകൊന്നുവെന്ന് മോഹന്‍
മംഗലാപുരം: ലൈംഗികപീഡനക്കേസില്‍ അറസ്റ്റിലായ മംഗലാപുരം സ്വദേശി കൂടുതല്‍ സ്‌ത്രീകളെ പീഡിപ്പിച്ച് കൊന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി.
പീഡിപ്പിച്ച കൊന്ന സ്‌ത്രീകളുടെ എണ്ണം 30 കവിയുമെന്നാണ് പ്രതി പൊലീസില്‍ കുറ്റസമ്മതം നടത്തിയതെന്നാണ് സൂചന. ഇതില്‍ നാലു സ്‌ത്രീകളുടെ കൊലപാതകമാണ് ഇതുവരെ സ്ഥിരീകരിച്ചത്.
ഇവര്‍ നാലുപേരും കേരളത്തില്‍ നിന്നുള്ളവരാണ്. കൂടുതല്‍പ്പേര്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്താലാണ് പൊലീസും. മൈസൂര്‍ ബസ് സ്റ്റാന്റിലെ കക്കൂസ് പരിസരത്ത് നിന്നും ലഭിച്ച ആറ് യുവതികളുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയെല്ലാം കൊന്നത് മോഹന്‍കുമാറാണ്.
ഇതേനിലയില്‍ കണ്ടെത്തിയ ഏഴ് മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കാണാതായവരുടെ പടമോ പട്ടികയോ ഇല്ലാതെ കേസന്വേഷണത്തില്‍ പൊലീസ് ബുദ്ധിമുട്ടുകയാണ്.
ഫോട്ടോ കണ്ട് താന്‍ കൊല ചെയ്‌തുവെന്ന് മോഹന്‍കുമാര്‍ കുറ്റസമ്മതം നടത്തിയ മുഴുവന്‍ സംഭവങ്ങള്‍ക്കും മുഴുവന്‍ സ്ഥീരകരണവും ലഭിച്ചിട്ടുണ്ട്. എന്നാല്‍ കാണാതായ എല്ലാവരുടെയും ഫോട്ടോയും രേഖകളും പൊലീസിന്റെ കയ്യിലില്ല.
വിവരങ്ങള്‍ നല്‍കാന്‍ കാണാതായവരുടെ ബന്ധുക്കള്‍ മുന്നോട്ടുവരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. മൈസൂര്‍, ബാംഗ്ലൂര്‍, ഹാസന്‍, മടിക്കേരി, തുടങ്ങിയ നഗരങ്ങല്‍ കേന്ദ്രീകരിച്ചാണ് മോഹന്‍കുമാര്‍ പ്രവര്‍ത്തനം നടത്തിയത്. ഇതില്‍ പെലേടത്തും സമാനതകളോടെ കണ്ടെത്തിയ മൃതദേഹങ്ങള്‍ പലതും പൊലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications