മുംബൈയില്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി
മുംബൈ: മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി നേരിയ വ്യത്യാസത്തിന് ഒഴിഞ്ഞു. ഇരുവിമാനങ്ങളിലുമായി 244 യാത്രക്കാരാണ് അപകടത്തില്‍ നിന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ടത്. മുംബൈ വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ വീഴ്‌ച വ്യക്തമാക്കുന്ന സംഭവം വ്യാഴാഴ്‌ച രാത്രിയാണ് ഉണ്ടായത്.
117 യാത്രക്കാരുമായി കിങ്‌ഫിഷര്‍ വിമാനം പറന്നുയരാന്‍ തുടങ്ങവെ എയര്‍ ഇന്ത്യയുടെ നാഗ്‌പൂര്‍ മുംബൈ വിമാനം 127 യാത്രക്കാരുമായി അതേ റണ്‍വെയില്‍ വന്നിറങ്ങിയതാണ് പരിഭ്രാന്തി പരത്തിയത്.
രണ്ടു വിമാനങ്ങളും നേര്‍ക്കുനേര്‍ വന്നുവെങ്കിലും പെട്ടെന്ന് തന്നെ നിര്‍ത്താന്‍ കഴിഞ്ഞതുമൂലം വന്‍ ദുരന്തം ഒഴിവായി. സംഭവത്തെക്കുറിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications