ബോട്ട് ദുരന്തങ്ങള്‍ക്കായി കാത്തിരിക്കരുത്: കോടതി
കൊച്ചി: തേക്കടി ബോട്ട് ദുരന്തക്കേസില്‍ സംസ്ഥാന സര്‍ക്കാറിന് വീണ്ടും കോടതിയുടെ വിമര്‍ശനം. ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചട്ടം തയ്യാറാക്കുന്നതിന് കാലതാമസം പാടില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
നവംബര്‍ 14നുള്ളില്‍ ചട്ടം നടപ്പാക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ചട്ടം നടപ്പാക്കാന്‍ അടുത്ത ബോട്ട് ദുരന്തത്തിന് വേണ്ടി സര്‍ക്കാര്‍ കാത്തുനില്‍ക്കരുത്. ബോട്ടപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ അനാസ്ഥ കാട്ടുകയാണ്.
ജസ്റ്റിസ് നാരായണക്കുറുപ്പ്, ജസ്‌റ്റിസ് പരീതുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ ഇപ്പോഴത്തെ അവസ്ഥ ഖേദകരമാണ്. റിപ്പോര്‍ട്ടുകളെല്ലാം വെറും പ്രഹസനങ്ങളായി സെക്രട്ടേറിയറ്റില്‍ പൊടിപിടിച്ചു കിടക്കുകയാണ്- കോടതി പറഞ്ഞു.
തേക്കടി ബോട്ടപകടം സംബന്ധിച്ച ഹര്‍ജികളുടെ വാദം കേള്‍ക്കവെയാണ് കോടതി ഇങ്ങനെ പ്രതികരിച്ചത്.












Click it and Unblock the Notifications