സിപിഎം സെക്രട്ടേറിയറ്റ് കണ്ണൂരില്‍
കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പിന്റെ ചൂടില്‍ തിളച്ചുമറിയുന്ന കണ്ണൂരില്‍ സിപിഎം സെക്രട്ടേറിയറ്റ് യോഗം വെള്ളിയാഴ്‌ച ചേരും. മൂന്ന് മണ്ഡലങ്ങളില്‍ നടക്കാനിരിയ്‌ക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള പ്രചാരണപരിപാടികളുടെ പുരോഗതി വിലയിരുത്താനാണ് യോഗം ചേരുന്നത്.
സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മിക്കവാറും കണ്ണൂരിലായതിനാല്‍ യോഗം അവിടെ വെച്ച് നടത്താന്‍ തീരുമാനിയ്‌ക്കുകയായിരുന്നു. യോഗത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കില്ല. അവസാനഘട്ട പ്രചാരണത്തിനിടെ നവംബര്‍ മൂന്നിനാണ് വിഎസ് കണ്ണൂരിലെത്തുക.
ആലപ്പുഴയില്‍ കഴിഞ്ഞ പ്രാവിശ്യത്തേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് ഇടതുമുന്നണി വിലയിരുത്തുന്നത്. എറണാകുളത്തെ പ്രചാരണ പുരോഗതിയില്‍ സിപിഎം തൃപ്‌തി പ്രകടിപ്പിച്ചിരുന്നു. നവംബര്‍ ഏഴിനാണ് ഉപതിരഞ്ഞെടുപ്പ്.












Click it and Unblock the Notifications