കാലാവധി തീരുമാനം ശക്തിപകരും: കോടിയേരി

വിവിധ ഘടകങ്ങളില്‍ ഒരിക്കല്‍ സെക്രട്ടറിമാരായാല്‍ എക്കാലവും തുടരുന്ന രീതിയുണ്ട്. കാലാവധി നിജപ്പെടുത്താനുള്ള നീക്കം പുതിയ കേഡര്‍മാര്‍ ഉയര്‍ന്നുവരാന്‍ സാഹചര്യമുണ്ടാക്കും. കാലാവധി സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാകും- കോടിയേരി പറഞ്ഞു.
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ഭാരവാഹികളുടെ കാലാവധി ഒന്‍പത് വര്‍ഷമായി നിജപ്പെടുത്താന്‍ കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗം തീരുമാനിച്ചിരുന്നു.
ഇതുപ്രകാരം പാര്‍ട്ടി സെക്രട്ടറിമാര്‍ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ തുടരേണ്ടതില്ലെന്നാണ് തീരുമാനം. ഇതുസംബന്ധിച്ച് അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ വ്യക്തമായ തീരുമാനമുണ്ടാകും.












Click it and Unblock the Notifications