കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജേഷിന്‌ നാര്‍കോ ടെസ്‌റ്റ്‌ നടത്തണം: കോടതി

Google Oneindia Malayalam News

Omprakash and Rajesh
രാമങ്കരി: പോള്‍ വധക്കേസില്‍ അറസ്‌റ്റിലായ ഗുണ്ടാ നേതാവ്‌ പുത്തന്‍പാലം രാജേഷിനെ ഭാഷാ പ്രശ്‌നത്തിന്റെ പേരില്‍ നാര്‍കോ പരിശോധനയില്‍ നിന്നും ഒഴിവാക്കാന്‍ കഴിയില്ലെന്ന്‌ കോടതി.

ഭാഷ വശമില്ലാത്തതിനാല്‍ ക്രിമിനല്‍ കുറ്റവാളികളെ ശാസ്‌ത്രീയപരിശോധനകളില്‍ നിന്നും ഒഴിവാക്കണമെന്നവാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും മജിസ്‌ട്രേട്ട്‌ വ്യക്തമാക്കി.

രാജേഷിന്‌ ഇംഗ്ലീഷും ഹിന്ദിയും വശമില്ലാത്തതിനാല്‍ പരിശോധന നടത്താനാകില്ലെന്ന്‌ അഹമ്മദാബാദിലെ ലാബ്‌ അധികൃതര്‍ അറിയിച്ചതായി പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു കോടതി. ഇരുവരെയും പരിശോധനക്ക്‌ വിധേയരാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

പരിശോധനക്ക്‌ നവംബര്‍ 30വരെ കോടതി സമയം അനുവദിച്ചിട്ടുണ്ട്‌. ഒപ്പം തന്നെ ഓംപ്രകാശിന്റെയും രാജേഷിന്റെയും റിമാന്റ്‌ കാലാവധി നവംബര്‍ 12വരെ നീട്ടിയിട്ടുണ്ട്‌.

ഭാഷ വശമില്ലാത്തതിനാല്‍ രാജേഷിനെ നാര്‍കോ പിരശോധനയില്‍ നിന്നും ഒഴിവാക്കണമന്ന്‌ പ്രതിഭാഗം വക്കീല്‍ വാദിച്ചു. എന്നാല്‍ ഭൂരിഭാഗം കുറ്റവാളികളും വിദ്യാഭ്യാസം കുറവുള്ളവരാണെന്നും ഭാഷ അറിയാത്തതിനാല്‍ പരിശോധനയില്‍ നിന്നും ഒഴിവാക്കണമെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ സാധ്യമായ എന്ത്‌ മാര്‍ഗവും പരിശോധനക്ക്‌ വേണ്ടി സ്വീകരിക്കാം. അംഗീകൃത ദ്വിഭാഷിയെയും നിയോഗിക്കാം-കോടതി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X