സ്വകാര്യ പ്രാക്ടീസ് വേണമെന്നുള്ളവര്‍ രാജിവെക്കുക
തൃശ്ശൂര്‍: മെഡിക്കല്‍ കോളെജ് അധ്യാപകരുടെ സ്വകാര്യ പ്രാക്‌ടീസ് നിരോധനം പുന പരിശോധിയ്‌ക്കുന്ന പ്രശ്‌നമില്ലെന്ന് ആരോഗ്യമന്ത്രി പികെ ശ്രീമതി വ്യക്തമാക്കി. സ്വകാര്യ പ്രാക്‌ടീസ് വേണമെന്നുള്ളവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും രാജി വച്ച് പുറത്തു പോകാമെന്നും മന്ത്രി പറഞ്ഞു. തൃശ്ശൂര്‍ മെഡിക്കല്‍ കോളെജില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിയ്‌ക്കുകയായിരുന്നു ആരോഗ്യമന്ത്രി.
മെഡിക്കല്‍ കോളെഡ് ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന ചട്ടപ്പടി സമരം പിന്‍വലിച്ചെങ്കിലും സ്വകാര്യ പ്രാക്ടീസ് നിരോധിച്ചതില്‍ സംഘടനയ്‌ക്കുള്ള എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ടെന്നും സ്വകാര്യ പ്രാക്‌്‌ടീസ് ഭാഗികമായി നിലനിര്‍ത്തണമെന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിാണ് പികെ ശ്രീമതിയുടെ പ്രസ്‌താവന.
സര്‍വ്വീസിലിരുന്നു കൊണ്ട് ഭാഗികമായിപ്പോലും സ്വാകാര്യപ്രാക്‌ടീസ് അനുവദിയ്‌ക്കുന്ന പ്രശ്‌നമില്ലെന്നും അത്തരത്തില്‍ ആഗ്രഹമുള്ളവര്‍ക്ക് പുറത്തു പോകാമെന്നും മന്ത്രി സൂചന നല്‍കി.
ഇങ്ങനെവരുന്ന ഒഴിവുകളെപ്പറ്റി സര്‍ക്കാരിന് ഒരു വേവലാതിയുമില്ല. ഇങ്ങനെയുള്ള ഒഴിവുകള്‍ പരിഹരിയ്‌ക്കാന്‍ ഡയറക്‌ട് റിക്രൂട്ടമെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിയ്‌ക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. കെജി.എംസിടിഎ സമരം പിന്‍വലിയ്‌ക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട യൂണിറ്റാണ് തൃശ്ശൂര്‍ മെഡിയ്‌ക്കല്‍ കോളേജിലേത്.
അതിനിടെ മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാരുടെ പണിമുടക്ക് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സര്‍ക്കാരിനും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്‌ക്കും കെജിഎംസിടിഎയ്‌ക്കും ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചു.












Click it and Unblock the Notifications