ഇന്ത്യായാത്ര: പൗരന്മാര്‍ക്ക് യുഎസ് മുന്നറിയിപ്പ്

ഇന്ത്യയില്‍ ഇനിയും ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പാകിസ്‌താന്‍ തീവ്രവാദസംഘടനയായ ലഷ്‌കര്‍ ഇ തൊയ്‌ബ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന് എഫ്‌ബിഐയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
2010 ജനുവരിവരെ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ ജാഗ്രതപാലിക്കാനാണ് മുന്നറിയിപ്പ്. ഇക്കാലയളവില്‍ ആക്രമണമുണ്ടായേക്കുമെന്നാണ് എഫ്‌ബിഐ സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലെ പ്രമുഖ ഹോട്ടലുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയ്‌ക്കാണ് പ്രധാമായും തീവ്രവാദ ഭീഷണി. അമേരിക്കന്‍ പൗരനെ ഉപയോഗിച്ച് കൊണ്ടായിരിക്കും ലഷ്‌കര്‍ ആക്രമണം നടത്തുകയെന്നും എഫ്‌ബിഐ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം ലഷ്‌കറുമായി ബന്ധമുള്ള ഒരു അമേരിക്കന്‍ പൗരനെ എഫ്‌ബിഐ അറസ്റ്റുചെയ്‌തിരുന്നു. ഇയാളെ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ നിയോഗിച്ചിരുന്നുവെന്നാണ് വിവരം. 2008ല്‍ മുംബൈയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications