കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൗ ജിഹാദ്‌ വിവാദത്തില്‍ കഴമ്പില്ല: ശ്രീരാമകൃഷ്‌ണന്

Google Oneindia Malayalam News

ദില്ലി: ലൗ ജിഹാദ്‌ വിവാദം സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയാണെന്നും ഇതില്‍ കഴമ്പില്ലെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി ശ്രീരാമകൃഷ്‌ണന്‍.

മിശ്രവിവാഹത്തിനുമേല്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്‌ത്താന്‍ മാത്രമേ ഈ വിവാദം ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. പ്രണയത്തിന്റെ പേരില്‍ സംഘടിതമായ മതംമാറ്റം നടക്കുന്നുണ്ടെങ്കില്‍ അത്‌ അന്വേഷിക്കേണ്ടതാണെന്നും ശ്രീരാമകൃഷ്‌ണന്‍ അഭിപ്രായപ്പെട്ടു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൗ ജിഹാദിനെതിരെ ക്രൈസ്‌തവ സഭയുള്‍പ്പെടെ എല്ലാ സമുദായക്കാരുമായും യോജിച്ച്‌ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുമെന്ന്‌ വെള്ളിയാഴ്‌ച ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പികെ കൃഷ്‌ണദാസ്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

എന്നാല്‍ ലൗ ജിഹാദ്‌ എന്ന പേരില്‍ പ്രചരിപ്പിക്കുന്ന കഥകള്‍ സംസ്ഥാനത്തിന്റെ സാമൂഹികാന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുമെന്ന്‌ മുസ്ലീം സംഘടനാ നേതാക്കള്‍ വെള്ളിയാഴ്‌ച സംയുക്ത പ്രസ്‌താവനയില്‍ അഭിപ്രായപ്പെട്ടിട്ടു.

സമൂഹത്തെ വര്‍ഗീയ വല്‍ക്കരിക്കാനും ബന്ധങ്ങളില്‍ സംശയം വളര്‍ത്താനും മാത്രം ഇടനല്‍കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും സംഘപരിവാറും ഒരു വിഭാഗം മാധ്യമങ്ങളും പിന്തിരിയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഇതേസമയം ലൗ ജിഹാദിനെ അമര്‍ച്ച ചെയ്യേണ്ട ബാധ്യതയും കടമയും സംസ്ഥാന സര്‍ക്കാറിന്റേതാണെന്ന്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി പി.കെ നാരായണപ്പണിക്കര്‍ പറഞ്ഞു. ഇത്‌ യഥാവിധി നിര്‍വ്വഹിച്ചില്ലെങ്കില്‍ ആ ജോലി ജനങ്ങള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X