റുക്‌സാനയുടെ വീടിന് നേരെ തീവ്രവാദി ആക്രമണം

ആക്രമണം നടക്കുമ്പോള്‍ റുക്‌സാന വീട്ടില്‍ ഉണ്ടായിരുന്നില്ല. റുക്‌സാനയും കുടുംബാംഗങ്ങളും സുരക്ഷിതരാണെന്ന് രജൗരി ജില്ലാ കളക്ടര്‍ എസ് ജയ്‌പാല്‍ സിങ് അറിയിച്ചു.
വെള്ളിയാഴ്‌ച രാത്രി 10.45നാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയെതന്ന് പൊലീസ് പറഞ്ഞു. തീവ്രവാദികള്‍ ആദ്യം ഗ്രനേഡ് ആക്രമണമാണ് നടത്തിയത്. ഇത് ലക്ഷ്യം തെറ്റിയതിനെത്തുടര്‍ന്ന് വീടിന് നേരെ അവര്‍ വെടിവെയ്‌പ് നടത്തുകയായിരുന്നു.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി റുക്‌സാനയുടെ കുടുംബത്തെ വീട്ടില്‍ നിന്നും നേരത്തേതന്നെ മാറ്റിയിരുന്നു. ഒക്ടോബര്‍ ഏഴിന് റുക്‌സാനക്കും കുടുംബത്തിനും പൊലീസ് കോളനിയില്‍ സര്‍ക്കാര്‍ ക്വാട്ടേഴ്‌സ് അനുവദിച്ചിട്ടുണ്ട്.
സെപ്‌റ്റംബര്‍ 27നാണ് ഇരുപത്തിയൊന്നുകാരിയായ റുക്‌സാന തീവ്രവാദികളെ തോക്കുകൊണ്ട് നേരിട്ടത്. സംഭവത്തില്‍ ഒരു പാകിസ്‌താന്‍ തീവ്രവാദി കൊല്ലപ്പെടുകയും മറ്റൊരു തീവ്രവാദിക്ക് പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
18കാരനായ സഹോദരന്റെ സഹായത്തോടെയാണ് റുക്‌സാന തീവ്രവാദികളെ നേരിട്ടത്. ഇവരുടെ മാതാപിതാക്കള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. തോക്ക് ഉപയോഗിച്ച് പരിചയമില്ലാതിരുന്ന റുക്‌സാന തീവ്രവാദികളില്‍ ഒരാളില്‍ നിന്നും തോക്ക് തട്ടിയെടുത്താണ് സംഘത്തെ എതിരിട്ടത്. രജൗരി ജില്ലയിലെ ഷദ്ര ഷെരീഫ് പ്രദേശത്താണ് റുക്‌സാനയുടെ വീട്.












Click it and Unblock the Notifications