ഐഎസ്ആര്‍ഒ ചെയര്‍മാനായി രാധാകൃഷ്ണന്‍ ചുമതലയേറ്റു

തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററില്‍ നടന്ന ലളിതമായ ചടങ്ങിലാണ് അദ്ദേഹം ചുമതല ഏറ്റത്. സ്ഥാനമൊഴിയുന്ന ചെയര്‍മാന്‍ ജി.മാധവന്‍ നായരും ചടങ്ങില്‍ പങ്കെടുത്തു.
പുതിയ ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്ന് ചുമതലയേറ്റശേഷം രാധാകൃഷ്ണന്‍ പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ബാംഗ്ലൂരിലെത്തി ജോലികള്‍ തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.
ചന്ദ്രനില്‍ ഇന്ത്യയുടെ സാന്നിധ്യമറിയിച്ച സന്തോഷത്തിലാണ് മാധവന്‍ നായര്‍ പടിയിറങ്ങുന്നതെങ്കില്‍ ബഹിരാകാശത്ത് ഇന്ത്യക്കാരനെ എത്തിക്കുകയെന്ന ദൗത്യവുമായാണ് ഡോക്ടര്‍ രാധാകൃഷ്ണന്‍ ചുമതല ഏറ്റെടുക്കുന്നത്.
വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്റര്‍ (വി.എസ്.എസ്.സി) ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു രാധാകൃഷ്ണന്‍. ഇന്ത്യയുടെ പല ബഹിരാകാശ ദൗത്യങ്ങളിലും സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
കേരള സര്‍വകലാശാലയില്‍നിന്നും എന്‍ജിനിയറിങ് ബിരുദമെടുത്ത അദ്ദേഹം ബാംഗ്ലൂര്‍ ഐ.ഐ.എമ്മില്‍നിന്ന് എം.ബി.എയും ഗോരഖ്പൂര്‍ ഐ.ഐ.ടിയില്‍നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
ഡോക്ടര്‍ എംജികെ.മേനോന്‍, ഡോക്ടര്‍ കസ്തൂരിരംഗന്‍ ഡോക്ടര്‍ ജി.മാധവന്‍ നായര്‍ എന്നിവരുടെ പിന്‍ഗാമിയായി ഐഎസ്ആര്‍ഒയുടെ സാരഥിയാകുന്ന നാലാമത്തെ മലയാളിയാണ് ഡോക്ടര്‍ കെ.രാധാകൃഷ്ണന്‍.












Click it and Unblock the Notifications