Get Updates
Get notified of breaking news, exclusive insights, and must-see stories!

വാര്‍ത്തകള്‍ക്ക്‌ നിയന്ത്രണമില്ല: വിഎസ്‌

V S Achuthanandan
തൃശൂര്‍: മാധ്യമങ്ങള്‍ക്ക്‌ സര്‍ക്കാര്‍ യാതൊരുവിധ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍.

വാര്‍ത്തകള്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ മുഖേനയാക്കുന്നതില്‍ എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അതില്‍ ഭേദഗതി വരുത്തി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

തൃശൂരിലെ കൈനൂരില്‍ ബിഎസ്‌എഫ്‌ കേന്ദ്രത്തിന്റെ ഉത്‌ഘാടനം നിര്‍വ്വഹിച്ച്‌ മടങ്ങവേ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കുകയായിരുന്നു വിഎസ്‌.

തീര സംരക്ഷണസേനയുടെ യൂണിറ്റ്‌ തുടങ്ങാന്‍ സംസ്ഥാനത്ത്‌ സ്ഥലം അനുവദിക്കുമെന്ന്‌ വിഎസ്‌ പറഞ്ഞു. സ്ഥലം ലഭ്യമല്ലെന്ന കാരണത്താല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളൊന്നും നഷ്ടപ്പെടാന്‍ ഇടവരുത്തില്ല.

കേരളത്തിലെ മുന്‍ സര്‍ക്കാരുകള്‍ സ്ഥലം ഏറ്റെടുക്കാത്തതിനാല്‍ കേന്ദ്രത്തിലെ പല പദ്ധതികളും സംസ്ഥാനത്തിന്‌ നഷ്ടപ്പെട്ടിട്ടുണ്ട്‌. ഇത്തരം ഒരുവസ്ഥ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+