സുരേഷ് കുമാറിന് ഭരണപരിഷ്കരണവകുപ്പില് നിയമനം
തിരുവനന്തപുരം: മൂന്നാര്‍ ദൗത്യ സംഘത്തിന്റെ മുന്‍ തലവന്‍ കെ സുരേഷ് കുമാര്‍ ഐഎഎസിന് ഭരണപരിഷ്കാരവകുപ്പില് നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
കാര്‍ഷിക വികസന ബാങ്ക് തലവനായിരിക്കെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പരസ്യപ്രസ്താവനക്കെതിരെ സിപിഎമ്മിലെ ഒരു വിഭാഗം തിരിഞ്ഞതോടെ ഇദ്ദേഹം സസ്പെന്‍ഷനില്‍ ആയിരുന്നു.
അച്ചടക്കനടപടിയുടെ ഭാഗമായി സര്‍വ്വീസില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട സുരേഷ് സസ്പെന്ഷന് കാലാവധി കഴിഞ്ഞി തിരിച്ചെത്തിയിട്ടും നിയമനം നല്‍കിയിരുന്നില്ല. ഇദ്ദേഹത്തെ വീണ്ടും സസ്പെന്റ് ചെയ്യാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും ചീഫ് സെക്രട്ടറിയുടെ ഇടപെടല്‍ കാരണം അത് ഒഴിവാകുകയായിരുന്നു.
ഇതിനിടെ സുരേഷിനെ തിരികെ നിയമിക്കാത്തതില്‍ വിശദീകരണം നല്കാന് ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. അച്ചടക്കനടപടിയ്ക്കെതിരെ സുരേഷ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്.
നവംബര്‍ 21വരെ അദ്ദേഹം അവധിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. അവധികഴിഞ്ഞെത്തുമ്പോള്‍ എവിടെ നിയമിക്കണമെന്നകാര്യത്തില് മന്ത്രിസഭയ്ക്ക് തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ മുഖ്യമന്ത്രിയുടെതന്നെ കീഴിലുള്ള ഭരണപരിഷ്കരണവകുപ്പില് നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications