പീഡനം: യുവാവിന് 17വര്‍ഷം തടവ്
കോട്ടയം: പതിനഞ്ചുകാരിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവിന് 17 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ആര്‍പ്പൂക്കര ഉണ്ണിബസാര്‍ ഭാഗത്ത് കുത്തുകല്ലുങ്കല്‍ അരുണിനാണ്(26) കോട്ടയം അതിവേഗ കോടതി ശിക്ഷി വിധിച്ചത്.
പിഴ സംഖ്യയില്‍ 50,000 രൂപ പെണ്‍കുട്ടിക്ക് നല്‍കണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവില്ക്കിടക്കണം.
പരാതിക്കാരി ഗാന്ധി നഗര്‍ സ്വദേശിയാണ്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് രണ്ടുദിവസം പ്രതി അതിക്രമിച്ച് കയറി ബലമായി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന് കേസ്. പെണ്‍കുട്ടി പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പ്രതി ശല്യം ചെയ്യുകയാണത്രേ.
2007 മെയ് 22നും ആഗസ്റ്റ് 14നുമായിരുന്നു സംഭവം നടന്നത്. സെപ്റ്റംബര്‍ 8ന് ഭീഷണിപ്പെടുത്തി മെഡിക്കല്‍ കോളെജ് പരിസരത്തുള്ള വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും ആരോപണമുണ്ട്.
കേസ് നല്‍കിയതിന്റെ പേരില്‍ കുട്ടിയുടെ വീട്ടില്‍ രാത്രി അതിക്രമിച്ച് കയറി മാതാപിതാക്കളെ ഉപദ്രവിച്ചതിനും കേസ് വിചാരണക്കിടെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിനും പ്രതിയുടെ പേരില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഈ കേസുകള്‍ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications