കസബ് പിടികിട്ടാപ്പുള്ളി പാക് കോടതി
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബ് അടക്കമുള്ള 14 തീവ്രവാദികളെ പാക്കിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.
മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ അറസ്റ്റിലായ ഏഴു തീവ്രവാദികളുടെ വിചാരണ നടക്കവെയാണ് കോടതിയുടെ പുതിയ പ്രഖ്യാപനം.
ഇന്ത്യയില്‍ വച്ച് അറസ്റ്റിലായ കസബ് ഇപ്പോള്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ്.
കസബ് ഒഴികെയുള്ള 13 പേരുടെ വിശദവിവരങ്ങള്‍ അറിവായിട്ടില്ല. കേസിലെ പുനര്‍വാദം അടുത്ത ശനിയാഴ്ചത്തേയ്ക്കു മാറ്റിയതായി പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു.












Click it and Unblock the Notifications