Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി കളിച്ചാല്‍ തിരിച്ചടിയ്‌ക്കും: ചിദംബരം

Chidambaram
മധുര: പാകിസ്‌താനില്‍ നിന്ന്‌ ഇനിയൊരു തീവ്രവാദി അക്രമണം ഉണ്ടായാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന്‌ ആഭ്യന്തര മന്ത്രി പി ചിദംബരം മുന്നറിയിപ്പ്‌ നല്‍കി. മുംബൈ ആക്രമണം ഇത്തരത്തിലുള്ള അവസാനത്തേതായിരിക്കുമെന്നും ഇനി പാകിസ്‌താനില്‍ ആസൂത്രണം ചെയ്യപ്പെടുന്ന ആക്രമണങ്ങള്‍ ഇന്ത്യയിലുണ്ടാവരുതെന്നും താക്കീത്‌ ചെയ്‌തിട്ടുണ്ടെന്നും പി ചിദംബരം പറഞ്ഞു.

ഇന്ത്യയുടെ കാര്യങ്ങളില്‍ ഇടപെടുന്നതിനെതിരെ പാകിസ്‌താന്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞു. ഇന്ത്യയോട്‌ ഇനി കളിയ്‌ക്കരുതെന്ന്‌ അവരെ അറിയിച്ചിട്ടുണ്ട്‌. മധുരയില്‍ നടന്ന ഒരു ചടങ്ങില്‍ തമിഴില്‍ നടത്തിയ പ്രസംഗത്തിലാണ്‌ ചിദംബരം പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്‌.

പാകിസ്‌താനില്‍ നിന്നുള്ള ഭീകരവാദികള്‍ ഇന്ത്യയില്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാല്‍ അവര്‍ തോല്‌പിക്കപ്പെടുമെന്നുമാത്രമല്ല, കനത്ത തിരിച്ചടി നല്‍കുകയും ചെയ്യുംചിദംബരം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+