മണിപ്പൂരില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു
ഇംഫാല്‍: മണിപ്പൂരില്‍ ഭീകരരുമായുണ്ടാ ഏറ്റുമുട്ടലില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു. കൊല്ലം അഞ്ചല്‍ മാവിള സ്വദേശി സാമുവല്‍കുട്ടി(42)യാണ് മരിച്ചത്.
ശനിയാഴ്‌ച രാത്രിയുണ്ടായ ഏറ്റമുട്ടലിലാണ് അസം റൈഫിള്‍സ് സേനാംഗമായ സാമുവല്‍കുട്ടി മരിച്ചത്. ഇംഫാലിന് 30 കിലോമീറ്റര്‍ അകലെ സനാപത്തില്‍ ശനിയാഴ്‌ച അര്‍ദ്ധരാത്രിയോടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഞായറാഴ്‌ച രാവിലെയാണ് സൈന്യം മരണ വാര്‍ത്ത വീട്ടിലറിയിച്ചത്.
ആയുധധാരികളായ ഭീകരര്‍ അസം റൈഫിള്‍സ് സംഘത്തെ അക്രമിയ്‌ക്കുകയായിരുന്നു, ഏറ്റുമുട്ടലില്‍ ഏഴ് ഭീകരര്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.












Click it and Unblock the Notifications