കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ കേന്ദ്ര സേനയെത്തി

Google Oneindia Malayalam News

കണ്ണൂര്‍: നിയമസഭാ ഉപതിരഞ്ഞെടുപ്പ്‌ സുരക്ഷാ ക്രമീകരണള്‍ നിയന്ത്രിയ്‌ക്കുന്നതിനായി കേന്ദ്ര സേന ഞായറാഴ്‌ച കണ്ണൂരിലെത്തി. മൂന്ന്‌ കമ്പനി സിഐഎസ്‌എഫ്‌ ആണ്‌ ഇവിടെ എത്തിയിരിക്കുന്നത്‌. ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ രണ്ടിരട്ടിയാണിത്‌.

പൊലീസിനൊപ്പം എല്ലാ ബൂത്തുകളിലും കേന്ദ്ര സേനയെയും വിന്യസിയ്‌ക്കും. ആകെ 119 ബൂത്തുകളാണ്‌ മണ്ഡലത്തിലുള്ളത്‌. നാല്‌ ബൂത്തുകളില്‍ 1500ലധികം വോട്ടര്‍മാരുള്ളതിനാല്‍ നാല്‌ അധിക ബൂത്തുകള്‍ കൂടി ഒരുക്കിയിട്ടുണ്ട്‌. ഇതോടെ ബൂത്തുകളുടെ എണ്ണം 123 ആയി ഉയരും. ഒരോ പോളിങ്‌ കേന്ദ്രത്തിലും രണ്ട്‌ പൊലീസുകാര്‍ വീതവും പോളിങ്‌ കേന്ദ്രത്തിന്റെ പരിസരത്ത്‌ പത്ത്‌ പൊലീസുകാരെ വീതവും നിയോഗിക്കാനാണ്‌ മുഖ്യതിരഞ്ഞെടുപ്പ്‌ കമ്മിഷണറുടെ തീരുമാനം. ഓരോ അഞ്ച്‌ പോളിങ്‌ സ്‌റ്റേഷനും ഒരു സെക്ടറല്‍ മജിസ്‌ട്രേട്ട്‌ ഉണ്ടാവും. 15 ബൂത്തുകള്‍ക്ക്‌ വീതം ഒരു ഡെപ്യൂട്ടി കളക്ടറെ ചാര്‍ജ്‌ ഓഫീസറായും നിയോഗിക്കും.

അതിനിടെ കണ്ണൂര്‍ നിയമസഭാമണ്ഡലത്തിലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട്‌ എല്‍ഡിഎഫ്‌ 503 പേര്‍ക്കെതിരെയും യുഡിഎഫ്‌ 394 പേര്‍ക്കെതിരെയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. പുതുതായി 84 പേര്‍ക്കെതിരെ കൂടി ശനിയാഴ്‌ച കോണ്‍ഗ്രസ്‌ നേതാക്കള്‍ പരാതി നല്‍കിയതോടെയാണിത്‌. പള്ളിക്കുന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അടക്കമുള്ളവര്‍ക്കെതിരെയാണ്‌ എല്‍ഡിഎഫിന്റെ പരാതി. പള്ളിക്കുന്നിലെ സി.പി.എം നേതാവാണ്‌ പരാതി നല്‍കിയത്‌.

വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട്‌ യുഡിഎഫ്‌ പൊലീസിന്‌ നല്‍കിയ പരാതി തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കൈമാറിയതായി ജില്ലാ കലക്‌ടര്‍ പിബി സലിം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X