'മുഖ്യമന്ത്രിയുടെ പ്രസ്‌താവന കുറ്റസമ്മതം'
ആലപ്പുഴ: ഇനിയങ്ങോട്ട് കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന കുറ്റസമ്മതമാണെന്ന് കേന്ദ്ര പ്രവാസി കാര്യമന്ത്രി വയലാര്‍ രവി. വികസന കാര്യങ്ങളില്‍ ഇടത് സര്‍ക്കാര്‍ പിന്നോട്ടാണ്.
ആസിയാന്‍ കരാര്‍ പാവപ്പെട്ട മത്സ്യതൊഴിലാളികളെ ബാധിക്കില്ല. നെഗറ്റീവ് പട്ടികയില്ലാത്ത ഒരു കരാറും ഇവിടെയില്ല. അന്യസംസ്‌ഥാനങ്ങളില്‍ നിന്ന് ഇപ്പോഴും കേരളത്തിലേക്ക് മല്‍സ്യം വരുന്നുണ്ട്. എന്നിട്ടും മല്‍സ്യത്തിന് വില കുറവില്ല. സംസ്‌ഥാനത്തെ മല്‍സ്യതൊഴിലാളികളോട് സ്‌നേഹമുള്ള സര്‍ക്കാരാണ് ഭരിയ്‌ക്കുന്നതെങ്കില്‍ ഇത് നിരോധിയ്‌ക്കണ്ടതല്ലേ എന്ന് വയലാര്‍ രവി ചോദിച്ചു.
ആസിയാന്‍ കരാര്‍ മൂലം നാളികേരത്തിനും കുരുമുളകിനും എന്തെങ്കിലും ഭീഷണിയുണ്ടായാല്‍ കേന്ദ്രസര്‍ക്കാര്‍ ശക്‌തമായി ഇടപെടും. രാഷ്‌ട്രീയ ആശങ്കയാണ് ആസിയാന്‍ കരാറില്‍ ഇടതുപക്ഷം കാണുന്നതെന്നും വയലാര്‍ രവി കുറ്റപ്പെടുത്തി.












Click it and Unblock the Notifications