കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഴിവാക്കിയത്‌ യുഡിഎഫിന്റെ വ്യാജ വോട്ടുകള്‍:പിണറായി

Google Oneindia Malayalam News

Pinarayi Vijayan
കൊച്ചി: തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ പരിശോധനയില്‍ ഒഴിവാക്കപ്പെട്ടത്‌ യുഡിഎഫിന്റെ വ്യാജ വോട്ടുകളാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അര്‍ഹതപ്പെട്ട വോട്ടുകളായിരുന്നു അതെങ്കില്‍ അവര്‍ പരാതിപ്പെടുമായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു പരാതിയും അവര്‍ ഉന്നയിച്ചില്ലെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. എറണാകുളം പ്രസ്‌ ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരുമായി മുഖാമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ വോട്ടര്‍ പട്ടിക വിവാദം ഉയര്‍ത്തിയവര്‍ തന്നെ അതില്‍ നിന്ന്‌ പിന്നോക്കം പോയിരിക്കുകയാണ്‌. കണ്ണൂര്‍ ജില്ലയെ സംസ്ഥാനത്തിന്റെ പൊതു ചിത്രത്തില്‍ നിന്ന്‌ മാറ്റിനിര്‍ത്താനാണ്‌ കേന്ദ്ര സേനയെ വിളിയ്‌ക്കാന്‍ യുഡിഎഫ്‌ ആവശ്യപ്പെടുന്നത്‌. തിരഞ്ഞെടുപ്പുകള്‍ വരുമ്പോഴുള്ള അവരുടെ സ്ഥിരം പരിപാടിയാണിത്‌. തിരഞ്ഞെടുപ്പ്‌ കഴിയുമ്പോള്‍ ആരോപണവും അവര്‍ പിന്‍വലിയ്‌ക്കുന്നു.

സര്‍ക്കാര്‍ മാധ്യമ സെന്‍സര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത അടിസ്ഥനരഹിതമാണന്ന്‌ പിണറായി പറഞ്ഞു. പിആര്‍ഡി വഴി വാര്‍ത്ത നല്‍കാനുള്ള തീരുമാനം എല്ലാവര്‍ക്കും വാര്‍ത്ത കാര്യക്ഷമമായി ലഭിക്കാന്‍ വേണ്ടിയുള്ളതാണ്‌. മാധ്യമ സ്വാതന്ത്ര്യം ഏതെങ്കിലും തരത്തില്‍ തടസപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. എല്‍ഡിഎഫിനെ എതിര്‍ക്കുന്നതിന്റെ ഭാഗമായാണ്‌്‌ ഇത്തരം പ്രചാരണങ്ങള്‍. ആലപ്പുഴയില്‍ പിഡിപി മത്സരിയ്‌ക്കുന്ന സാഹചര്യത്തില്‍ അവരോട്‌ തങ്ങള്‍ക്ക്‌ വോട്ടാവശ്യപ്പെടാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

ആസിയാന്‍ കരാര്‍ പ്രശ്‌നത്തില്‍ തെരഞ്ഞെടുത്ത ജനങ്ങളെ യുഡിഎഫ്‌ കബളിപ്പിയ്‌ക്കുകയാണെന്ന അഗദ്ദേഹം ആരോപിച്ചു. ആസിയാന്‍ രാജ്യങ്ങളുടെ ചര്‍ച്ചയില്‍ ഇന്ത്യയുടെ നെഗറ്റീവ്‌ ലിസ്റ്റ്‌ ചര്‍ച്ച ചെയ്‌തില്ലെന്ന്‌ പിണറായി പറഞ്ഞു. നെഗറ്റീവ്‌ ലിസ്റ്റ്‌ ഉണ്ടോ എന്ന കാര്യം ചര്‍ച്ചയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ നെഗറ്റീവ്‌ ലിസ്റ്റ്‌ ഉണ്ടെന്ന്‌ യുഡിഎഫ്‌ നേതാക്കള്‍ ഇവിടെ പറയുന്നു. സമര്‍പ്പിച്ചത്‌ കൊണ്ട്‌ മാത്രം ലിസ്റ്റ്‌ ഉണ്ടാകില്ല. ആസിയാന്‍ കരാര്‍ പ്രശനത്തില്‍ കേരളത്തിന്റെ പൊതു വികാരം എന്താണന്ന്‌ മനുഷ്യ ചങ്ങല സംഘടിപ്പിച്ചപ്പോള്‍ എല്ലാവരും കണ്ടതാണ്‌. സിപിഎമ്മിനോട്‌ സഹകരിക്കാത്തവര്‍ പോലും മനുഷ്യ ചങ്ങലയില്‍ സഹകരിച്ചു. കേരളത്തിന്റെ പൊതു വികാരം പ്രതിഫലിപ്പിക്കുന്ന സമരമായിരുന്നു അത്‌.

ലൗജിഹാദിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ അക്കാര്യത്തില്‍ നിങ്ങള്‍ ഉദ്ദേശിയ്‌ക്കുന്ന ഉത്തരം തന്നില്‍ നിന്ന്‌ പ്രതീക്ഷിയ്‌ക്കേണ്ട എന്നായിരുന്നു പിണറായിയുടെ മറുപടി. എന്നാല്‍, സെക്യുലര്‍ പാര്‍ട്ടിയുടെ നേതാവായ പിസി ജോര്‍ജ്ജിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട്‌ പെണ്‍കുട്ടിയ മതം മാറ്റിയതായി കേട്ടു. പേരില്‍ തന്നെ സെക്യുര്‍ സ്വഭാവമുള്ള പാര്‍ട്ടിയുടെ നേതാവ്‌ ഇങ്ങനെ പ്രവര്‍ത്തിച്ചത്‌ അനൗചിത്യമാണെന്നാണ്‌ തന്റെ അഭിപ്രായമെന്ന്‌ അദ്ദേഹം പറഞ്ഞു. പ്രശസ്‌ത സിനിമാ നടന്‍ ജഗതിയുടെ മകളെയാണ്‌ പിസി ജോര്‍ജ്ജിന്റെ മകന്‍ വിവാഹം കഴിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X