ലിംഗനിര്‍ണയം: 2ഡോക്ടര്‍മാര്‍ക്ക് തടവ്
മുംബൈ: ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയ രണ്ട് ഡോക്ടര്‍മാര്‍ക്ക് മുംബൈ കോടതി മൂന്നുവര്‍ഷം തടവും 30,000രൂപ വീതം പിഴയും വിധിച്ചു.
ദാദറില്‍ ഹോമിയോ നഴ്‌സിങ് ഹോമിന്റെ ഉടമ ഡോക്ടര്‍ ശുഭാംഗി അക്ദര്‍(62), ഇവിടെ പ്രാക്ടീസ് നടത്തിയിരുന്ന ഡോക്ടര്‍ ഛായാ ദാത്തേദ്(42) എന്നിവരെയാണ് ദാദര്‍ ഷിന്‍ഡേവാദി മജിസ്‌ട്രേട്ട് ശിക്ഷിച്ചിരിക്കുന്നത്.
ആണ്‍കുട്ടികള്‍ വേണ്ടവര്‍ക്ക് പ്രത്യേക ചികിത്സയെന്ന് 2004 നവംബറില്‍ ഒരു ആഴ്ചപ്പതിപ്പില്‍ പരസ്യം ചെയ്തതാണ് കേസിനാധാരം. പരസ്യത്തെത്തുടര്‍ന്ന് നഴ്‌സിങ് ഹോം സന്ദര്‍ശിച്ച മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ഗ്രേറ്റര്‍ മുംബൈ(ബിഎംസി) ഉദ്യോഗസ്ഥനാണ് കേസ് ഫയല്‍ ചെയ്തത്.
ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം തടഞ്ഞുകൊണ്ടുള്ള 2003ലെ നിയമത്തിലെ വകുപ്പ് 22 അനുസരിച്ച് ഇത്തരം പരസ്യങ്ങള്‍ കുറ്റകരമാണ്. നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രതികള്‍ ലംഘിച്ചതായി മജിസ്‌ട്രേട്ട് കണ്ടെത്തി.
നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായ മൂന്നുവര്‍ഷം തടവും 10,000 രൂപവീതം പിഴയും കോടതി വിധിക്കുകയായിരുന്നു. വിവിധ കേസുകള്‍ പ്രകാരം 30,000 രൂപ വീതം പ്രതികള്‍ പിഴയടക്കണം.
ദയ തോന്നണമെന്ന പ്രതികളുടെ അപേക്ഷയും കോടതി തള്ളി. സമൂഹത്തില്‍ ബഹുമാനിതരും ഡോക്ടര്‍മാരുമായ പ്രതികള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് നിന്ദ്യവും സമൂഹത്തിന്റെ നിലനില്‍പ്പിന് എതിരാണെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications