സര്‍ക്കാര്‍ ജോലി മലയാളമറിയുന്നവര്‍ക്ക് മതി: വിഎസ്
തിരുവനന്തപുരം: മലയാളം പഠിച്ചവര്‍ക്കും മലയാളം അറിയാവുന്നവര്‍ക്കും മാത്രം സര്‍ക്കാര്‍ ജോലി ലഭിക്കുന്നവിധത്തില്‍ പിഎസ് സി ചട്ടങ്ങള്‍ പരിഷ്‌കരിക്കണമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.
കേരളപ്പിറവി ദിനമായ ഞായറാഴ്ച മലയാള ഭാഷാവാരാചരണം ഉത്ഘാടനം ചെയ്യുകയായിരുന്നു വിഎസ്. പലസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മലയാളം അറിയില്ല. മലയാളം പഠിക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാവാന്‍ കഴിയുന്ന സാഹചര്യം ഒഴിവാക്കണം.
അഭിപ്രായവോട്ട്
കേന്ദ്രസര്‍ക്കാര്‍ ത്രിഭാഷാ പദ്ധതി അംഗീകരിച്ചതാണ്. അത് നടപ്പാക്കാന്‍ ജാഗ്രത പാലിക്കണം. കേന്ദ്രീയ വിദ്യാലയങ്ങളിലും മറ്റെല്ലാ വിദ്യാലയങ്ങളിലും മാതൃഭാഷ നിര്‍ബ്ബന്ധമായും പഠിപ്പിക്കണം- വിഎസ് പറഞ്ഞു.
ഭരണഭാഷ മലയാളമാക്കുന്നതിലുള്ള അലംഭാവം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 35 വര്‍ഷം മുമ്പ് നിയമസഭയില്‍ താന്‍ അവതരിപ്പിച്ച പ്രമേയവും വിഎസ് ആവര്‍ത്തിച്ചു.
സെക്രട്ടേറിയറ്റില്‍ 45ശതമാനം ഫയലുകള്‍ മാത്രമേ മലയാലത്തില്‍ എഴുതുന്നുള്ള, ഈ നലിക്ക് ഭരണഭാഷ മലയാളമാകാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സുഗതകുമാരി, പ്രൊഫസര്‍ പന്മന രാമചന്ദ്രന്‍, ദേശമംഗലം രാമകൃഷ്ണന്‍, തുടങ്ങിയവരും പങ്കെടുത്തു.












Click it and Unblock the Notifications