ശശി തരൂര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി

എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡൊമിനിക് പ്രസന്റേഷന്റെ പ്രചാരണത്തിനായി കൊച്ചിയിലെത്തിയ ശശി തരൂര്‍ എറണാകുളത്ത് സെന്റ് തെരേസാസ് കോളെജില്‍ നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.എന്‍ സിനുലാലിന്റെ മുഖ്യതിരഞ്ഞെടുപ്പ് ഏജന്റും തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറുമായ സിഎം ദിനേശ്മണി എംഎല്‍എയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
ശശി തരൂരിന്റെ കോളെജ് സന്ദര്‍ശം സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി. കോളെജില്‍ നടന്ന യോഗത്തില്‍ മന്ത്രി കേന്ദ്രസര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ വിശദീകരിക്കുകയും പോളിങ് ദിനമായ നവംബര്‍ ഏഴിന്റെ പ്രാധാന്യം ഓര്‍മ്മിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
കേന്ദ്രത്തിലോ സംസ്ഥാനത്തിലോ അധികാരത്തിലുള്ള രാഷ്്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്യരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ഇതാണ് മന്ത്രി ലംഘിച്ചിരിക്കുന്നത്.
മാധ്യമറിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകള്‍ സഹിതമാണ് സിപിഎം പാരതി നല്‍കിയിരിക്കുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications