ലൗ ജിഹാദ് ആരോപണം നിഴല്‍യുദ്ധം: വയലാര്‍ രവി
ആലപ്പുഴ: സംസ്ഥാനത്ത് പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റുന്ന ലൗ ജിഹാദ് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി.
ഹിന്ദുവര്‍ഗീയതയെ സഹായിക്കുന്നതരത്തിലുള്ള പ്രചാരണങ്ങളാണ് ലൗ ജിഹാദ് എന്ന പേരില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ആലപ്പുഴ പ്രസ്‌ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതൊരു നിഴല്‍ യുദ്ധമാണ്. പ്രണയിച്ച് വിവാഹം കഴിക്കുന്നത് തെറ്റല്ല. ഹിന്ദുവര്‍ഗീയത വളര്‍ത്താന്‍ ചിലര്‍ ഇത്തരം പ്രചാരണങ്ങളെ ഉപയോഗിക്കുകയാണ്. ഈ നടപടി കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കും.
ജാതിയും മതവും നോക്കിയല്ല പ്രണയിക്കുന്നത്. പ്രണയത്തിന് വേണ്ടി ചെങ്കോലും കിരീടവും ഉപേക്ഷിച്ച രാജാക്കന്മാരുടെ ചരിത്രമാണ് നമുക്കുള്ളത്.
പ്രണയിച്ച് വിവാഹം ചെയ്യുന്ന യുവതികളെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് തെളിവുകളൊന്നുമില്ല. ഇത്തരം ആരോപണങ്ങളെ പെരുപ്പിച്ച് കാണിച്ചുകൊണ്ടുള്ള പ്രചാരണം നിര്‍ഭാഗ്യകരമാണ്-അദ്ദേഹം പറഞ്ഞു.
വര്‍ഗീയശക്തികളോട് കൂട്ടുകൂടില്ലെന്നതാണ് കോണ്‍ഗ്രസിന്റെ നയം, പോപ്പുലര്‍ഫ്രണ്ട് യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കുന്നകാര്യം അറിയില്ലെന്നും രവി പറഞ്ഞു.












Click it and Unblock the Notifications