പോള്‍ വധം: പിതാവിന്റെ ഹര്‍ജി ഡിവിഷന്‍ബഞ്ചിന്

അതേസമയം സംസ്ഥാന പൊലീസിന്റെ അന്വേഷണം തൃപ്‌തികരമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
പോള്‍ വധക്കേസില്‍ അന്വേഷണം തൃപ്‌തികരമല്ലെന്നും യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിയ്‌ക്കാനായി പൊലീസ് കള്ളക്കഥ ചമയ്‌ക്കുന്നുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കൊല്ലപ്പെടുമ്പോള്‍ പോളിനൊപ്പം ഉണ്ടായിരുന്ന മനുവിനെക്കുറിച്ച് വേണ്ടത്ര അന്വേഷണം നടന്നില്ല.
പ്രതികളുടെ രാഷ്ട്രീയ ബന്ധങ്ങളും അന്തര്‍ സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും സിബിഐയെ പോലെ സ്വതന്ത്രമായ ഏജന്‍സികള്‍ അന്വേഷിയ്‌ക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പൊലീസിന്റെ പരിധിയ്‌ക്കപ്പുറമാണ് ഈ കേസിന്റെ സാഹചര്യങ്ങള്‍. ഇങ്ങനെ പതിനെട്ട് കാരണങ്ങള്‍ നിരത്തിയാണ് പോളിന്റെ പിതാവ് ഹര്‍ജി നല്‍കിയിരുന്നത്.












Click it and Unblock the Notifications